• HOME
  • »
  • NEWS
  • »
  • world
  • »
  • രക്ഷപ്പെട്ട് ഓടിയിട്ടും കാർലോസ് ഖോസന് രക്ഷയില്ല; നിസാൻ മുൻ തലവനുള്ള ഇന്‍റർപോൾ അറസ്റ്റ് വാറണ്ട് ലബനൻ സ്വീകരിച്ചു

രക്ഷപ്പെട്ട് ഓടിയിട്ടും കാർലോസ് ഖോസന് രക്ഷയില്ല; നിസാൻ മുൻ തലവനുള്ള ഇന്‍റർപോൾ അറസ്റ്റ് വാറണ്ട് ലബനൻ സ്വീകരിച്ചു

സാമ്പത്തിക ക്രമക്കേടിൽ വിചാരണ നേരിടുന്ന ഖോസൻ ജപ്പാനിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടാണ് ബെയ്റൂട്ടിൽ എത്തിയത്.

നിസാൻ കാർ കമ്പനിയുടെ മുൻ തലവൻ കാർലോസ് ഖോസൻ

നിസാൻ കാർ കമ്പനിയുടെ മുൻ തലവൻ കാർലോസ് ഖോസൻ

  • Last Updated :
  • Share this:
    ബെയ്റൂട്ട്: നിസാൻ കാർ കമ്പനിയുടെ മുൻ തലവൻ കാർലോസ് ഖോസന് ലബനനിലും രക്ഷയില്ല. ജപ്പാനിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു ഖോസൻ ലബനനിൽ എത്തിയത്. എന്നാൽ, ഖോസന് ഇന്‍റർ പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് വാറണ്ട് ലബനൻ സ്വീകരിച്ചു. ലബനൻ ആഭ്യന്തര സുരക്ഷ സേനയാണ് അറസ്റ്റ് വാറണ്ട് സ്വീകരിച്ചത്.

    സാമ്പത്തിക ക്രമക്കേടിൽ വിചാരണ നേരിടുന്ന ഖോസൻ ജപ്പാനിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടാണ് ബെയ്റൂട്ടിൽ എത്തിയത്. അതേസമയം, അറസ്റ്റ് വാറണ്ട് സ്വീകരിച്ച സാഹചര്യത്തിൽ ലബനൻ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വാറണ്ട് സംബന്ധച്ച് ഇതുവരെയും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

    63 കോടി കെട്ടിവെച്ച് ജാമ്യം; നിസാൻ കാറിന്‍റെ മുൻ തലവൻ ജപ്പാനിൽ നിന്ന് രക്ഷപ്പെട്ടത് തടിപ്പെട്ടിയിൽ

    കോർപറേറ്റ് അഴിമതിയുടെ പേരിൽ അറസ്റ്റിലായി 100 ദിവസം ജയിലിൽ കിടന്ന കാർലോസ് ഖോസൻ ജപ്പാനിൽ നിന്ന് ലബനനിലേക്ക് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടിരുന്നു. സംഗീത ഉപകരണം സൂക്ഷിച്ചിരുന്ന തടിപ്പെട്ടിയിൽ ആയിരുന്നു രക്ഷപ്പെടലെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിലിൽ ജാമ്യം ലഭിക്കുന്നതിനായി ഖോസൻ ജാമ്യ തുകയായി കെട്ടിവെച്ചത് 63 കോടി രൂപയായിരുന്നു.

    ജാമ്യം ലഭിച്ചതിനു ശേഷം കേസിന്‍റെ വിചാരണ കാത്ത് വീട്ടിൽ കഴിയുകയായിരുന്നു. കർശന നിരീക്ഷണത്തിൽ ആയിരുന്നു ഈ സമയത്ത് ഖോസൻ. അദ്ദേഹം താമസിച്ചിരുന്ന വീടിനു പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യമറയും വെച്ചിരുന്നു. എന്നാൽ, ഇതിനെയെല്ലാം മറികടന്നായിരുന്നു ഖോസന്‍റെ രക്ഷപ്പെടലെന്നായിരുന്നു റിപ്പോർട്ടുകൾ.
    Published by:Joys Joy
    First published: