ലോക്ക്ഡൗണിൽ നിസ്കരിക്കാൻ പള്ളി തുറക്കണമെന്ന് മുസ്ലിം സംഘടനകൾ; ആവശ്യം തള്ളി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

News18 Malayalam | news18-malayalam
Updated: April 11, 2020, 8:18 AM IST
ലോക്ക്ഡൗണിൽ നിസ്കരിക്കാൻ പള്ളി തുറക്കണമെന്ന് മുസ്ലിം സംഘടനകൾ; ആവശ്യം തള്ളി ദക്ഷിണാഫ്രിക്ക
News18 Malayalam
  • Share this:
ജോഹന്നാസ്ബർഗ്:  ലോക്ക്ഡൗൺ കാലത്ത് നമസ്കാരത്തിനായി പള്ളികൾ തുറക്കണമെന്ന ആവശ്യം തള്ളി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ. അഞ്ചുനേരത്തെ നിസ്കാരത്തിന് പള്ളി തുറക്കാൻ അനുമതി നൽകണമെന്ന വിവിധ ഇസ്ലാമിക സംഘടനകളുടെ ആവശ്യമാണ് പ്രസിഡന്റ് തള്ളിയത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രങ്ങൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്.

You may also like:COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ [NEWS]പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ [NEWS]COVID 19| മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് [PHOTOS]

രണ്ടായിരത്തിലധികം പേർക്കാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് ബാധിച്ചത്. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഏപ്രിൽ 16 വരെ കടുത്തനിയന്ത്രണങ്ങൾ ഉണ്ടാവുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു.

മൂന്നുമാസത്തേക്ക് സർക്കാർചെലവുകൾ 30 ശതമാനം ചുരുക്കാനും അദ്ദേഹം മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.First published: April 11, 2020, 8:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading