• HOME
 • »
 • NEWS
 • »
 • world
 • »
 • രോഗശാന്തിക്കായി പ്രാർഥന; യോഗത്തിൽ പങ്കെടുത്ത 9000 പേർക്ക് കൊറോണ; പാസ്റ്റർക്കെതിരെ കേസ്

രോഗശാന്തിക്കായി പ്രാർഥന; യോഗത്തിൽ പങ്കെടുത്ത 9000 പേർക്ക് കൊറോണ; പാസ്റ്റർക്കെതിരെ കേസ്

Case against South Korea Sect Leader | വിവിധ സുവിശേഷ യോഗങ്ങളിൽ പങ്കെടുത്ത സഭയിലെ 230,000 അംഗങ്ങളെ കൊറിയൻ ആരോഗ്യവകുപ്പ് പരിശോധിച്ചു. ഇവരിൽ 9000 പേരിൽ കൊറോണ ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു

lee man hee

lee man hee

 • Share this:
  സോൾ: രോഗശാന്തിക്കായി നടത്തിയ സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്ക് കൊറോണ പിടിപെട്ടതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട ദക്ഷിണകൊറിയയിലെ ഒരു മത വിഭാഗത്തിന്റെ നേതാവിനെതിരെ കേസെടുത്തു. സോളിലെ ഷിൻചിയോഞ്ചി ചർച്ചിന്റെ സ്ഥാപകനായ ലീ മാൻ-ഹീയ്ക്കും മറ്റ് 11 പേർക്കുമെതിരെയാണ് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്.

  ചൈന കഴിഞ്ഞാൽ ഏറ്റവുമധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ദക്ഷിണ കൊറിയ. കഴിഞ്ഞ ദിവസം വരെ കൊറിയയിൽ 3,730 കേസുകളും 21 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറിയയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ പകുതിയിലധികവും ക്രൈസ്തവ ഗ്രൂപ്പായ ഷിൻ‌ചിയോഞ്ചി ചർച്ച് ഓഫ് ജീസസ് അംഗങ്ങളാണെന്നും റിപ്പോർട്ടുണ്ട്.

  കഴിഞ്ഞ മാസം കൊറിയയിലെ തെക്കൻ നഗരമായ ഡേഗുവിൽ ഷിൻ‌ചിയോഞ്ചി അംഗങ്ങൾ ഒരു സുവിശേഷ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് ഷിൻ‌ചോഞ്ചി ചർച്ചിൽ ഉൾപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് രോഗം ബാധിച്ചത്.

  Read Also: മലേഷ്യ, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കി

  ഇത്തരത്തിലൊരു സ്ഥിതി വിശേഷമുണ്ടായതിൽ സഭ ഖേദിക്കുന്നതായി ഷിൻ‌ചിയോഞ്ചി വക്താവും മുതിർന്ന വൈദികനുമായ കിം ഷിൻ-ചാങ് പറഞ്ഞു. രോഗബാധിതരായ ചില സഭാംഗങ്ങൾ അസുഖവിവരം മറച്ചുവെച്ച് സുവിശേഷ യോഗത്തിൽ പങ്കെടുത്തു. സംഭവം വിവാദമായതോടെ സുവിശേഷയോഗത്തിൽ പങ്കെടുത്തവരുടെയെല്ലാം വിവരങ്ങൾ സഭ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

  “ഞങ്ങളുടെ അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടുന്നതിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ സർക്കാരുമായി പൂർണമായും സഹകരിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം” അദ്ദേഹം പറഞ്ഞു.

  ഷിൻചിയോഞ്ചി വിഭാഗത്തിലെ 12 പാസ്റ്റർമാർക്കെതിരെ ഞായറാഴ്ച സിയോൾ സിറ്റി സർക്കാർ പ്രോസിക്യൂട്ടർമാർക്ക് നിയമപരമായ പരാതി നൽകിയിരുന്നു. നരഹത്യ, പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

  വിവിധ സുവിശേഷ യോഗങ്ങളിൽ പങ്കെടുത്ത സഭയിലെ 230,000 അംഗങ്ങളെ കൊറിയൻ ആരോഗ്യവകുപ്പ് പരിശോധിച്ചു. ഇവരിൽ 9000 പേരിൽ കൊറോണ ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഇവരുടെ രക്ത സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

  രോഗലക്ഷണങ്ങളുള്ളവർ ആശുപത്രിയിൽ വരാൻ വിസമ്മതിച്ചിരുന്നു. പിന്നീട് അധികൃതർ നിലപാട് കർക്കശമാക്കിയതോടെയാണ് ഇവർ ആശുപത്രിയിൽ എത്തി ചികിത്സ തേടിയത്.

  ദക്ഷിണ കൊറിയയിൽ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ കൊറോണ കാരണം അടച്ചിട്ടിരിക്കുകയാണ് ഞായറാഴ്ച പ്രാർഥനകൾ വിവിധ ചർച്ചുകൾ ഒവിവാക്കി.

  ലീ മാൻ-ഹീ ആരാണ്?

  88 കാരനായ ലീ മാൻ-ഹീ, തന്നിലൂടെ യേശുക്രിസ്തു രണ്ടാമത് ലോകത്ത് അവതരിച്ചിരിക്കുകയാണെന്നാണ് സുവിശേഷ പ്രസംഗങ്ങളിൽ അവകാശപ്പെടാറുള്ളത്. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന “വാഗ്ദത്ത പാസ്റ്റർ” ആണ് താനെന്നും അദ്ദേഹം അവകാശപ്പെടാറുണ്ട്. 1984 ലാണ് അദ്ദേഹം ഷിൻ‌ചിയോഞ്ചി ചർച്ച് സ്ഥാപിച്ചത്. കൊറിയൻ ഭാഷയിൽ ഷിൻചിയോഞ്ചി എന്നാൽ "പുതിയ ആകാശവും ഭൂമിയും" എന്നാണ് അർഥം.144,000 പേരെ സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്നാണ് ലീയുടെ അനുയായികൾ വിശ്വസിക്കുന്നത്. ചൈന, ജപ്പാൻ, തെക്കുകിഴക്കൻ ഏഷ്യയിലെ പ്രദേശങ്ങൾ ഉൾപ്പെടെ ദക്ഷിണ കൊറിയയ്ക്ക് പുറത്ത് 20,000 ത്തിലധികം അനുയായികളുണ്ടെന്ന് സഭ പറയുന്നു.
  Published by:Anuraj GR
  First published: