അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടിൽ (Migrant)ജനിച്ച പെൺകുഞ്ഞിന് പൗരത്വം നൽകി സ്പെയിൻ (Spain). രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് സ്പെയിനിലെ നിയമവകുപ്പ് അറിയിച്ചു. 2018 ലാണ് യൂറോപ്പിലേക്കുള്ള അഭയാർത്ഥി ബോട്ടിൽ വെച്ച് കാമറൂൺ സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞിന്റെ സുരക്ഷയും ഭാവിയും കണക്കിലെടുത്താണ് വടക്കൻ ഗ്യൂപുസ്‌കോവ പ്രവിശ്യയിലെ കോടതി ഉത്തരവിൽ പറയുന്നു. സമപ്രായക്കാരായ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തയായി രാജ്യരഹിതയായി ഉപേക്ഷിക്കുന്നത് കുട്ടിയെ അസമത്വത്തിലേക്ക് നയിക്കും. പൗരത്വം നൽകാതിരിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിനുള്ള അവകാശം അടക്കം കുട്ടിയുടെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധം കൂടിയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്പെയിനിൽ എത്തിയതു മുതൽ തെക്കൻ തീരദേശ പട്ടണമായ താരിഫയിൽ അമ്മയ്ക്കൊപ്പമാണ് കുഞ്ഞി കഴിയുന്നത്. കുഞ്ഞിന്റെ അമ്മയ്ക്ക് നേരത്തേ അംഗീകാരം ലഭിച്ചിരുന്നെങ്കിലും കുട്ടിയുടെ ആരോഗ്യ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നില്ല.
Also Read-
നോബുയുക്കി ഐഡെ അന്തരിച്ചു; SONY കമ്പനിയെ ആഗോള ഭീമനാക്കാൻ ചുക്കാൻ പിടിച്ചയാൾരാജ്യത്ത് ജനിച്ചതുകൊണ്ട് മാത്രം സ്പെയിനിൽ പൗരത്വം നേടാൻ ആകില്ല. അപേക്ഷകരുടെ മാതാപിതാക്കൾ സ്പാനിഷുകാരായിരിക്കുകയോ പത്ത് വർഷം സ്പെയിനിൽ ജീവിച്ചവരോ സ്പാനിഷ് പൗരനെ വിവാഹം ചെയ്തവരോ ആയിരിക്കണം എന്നാണ് നിയമം.
കഴിഞ്ഞ വർഷം 40,000 ൽ അധികം പേരാണ് അഭയം തേടി കടൽ മാർഗം സ്പെയിനിൽ എത്തിയത്. ഇതിൽ കൂടുതൽ പേരും മൊറോക്കോയിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. കഴിഞ്ഞ ബുധനാഴ്ച്ച സ്പെയിനിലേക്കുള്ള അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഒരു കുട്ടിയടക്കം നാല് പേർ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല.
തെക്കുകിഴക്കൻ സ്‌പെയിനിലെ മുർസിയ തീരത്താണ് ബോട്ട് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.