ഹൃദയാഘാതം: ഗുരുതരവാസ്ഥയിലായ പ്രവാസി മലയാളിക്കായി പ്രത്യേകം വിമാനം; മലാവിയിൽ നിന്ന് നയ്റോബിയിൽ എത്തിക്കും
ഹൃദയാഘാതം: ഗുരുതരവാസ്ഥയിലായ പ്രവാസി മലയാളിക്കായി പ്രത്യേകം വിമാനം; മലാവിയിൽ നിന്ന് നയ്റോബിയിൽ എത്തിക്കും
കോഴിക്കോട് സ്വദേശിയാണ് ഹൃദയാഘാതത്തെ തുടർന്ന് മലാവിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരവാസ്ഥയിലായ മലയാളിക്കായി കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ. തെക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ കുടുങ്ങിയ യുവാവിനെ അടിയന്തര ചികിത്സ ലഭ്യമാക്കാൻ കെനിയൻ തലസ്ഥാനമായ നയ്റോബിയിലേക്ക് മാറ്റും. ഇതിനായി ശനിയാഴ്ച പ്രത്യേക വിമാനത്തിന് അനുമതിയും ലഭിച്ചു. മലാവിയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അനുരാഗ് ഭൂഷൺ ആണ് അധികൃതരുമായി ബന്ധപ്പെട്ട് പ്രത്യേക വിമാനത്തിന് അനുമതി നേടിയത്.
കോഴിക്കോട് കുതിരവട്ടം സ്വദേശിയായ ബാലകൃഷ്ണൻ (66) ആണ് ഗുരുതരാവസ്ഥയിൽ മലാവിയിലെ ലൈലോങ് വെയിൽ ഉള്ളത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 20 മുതൽ ലൈലോങ് വെയിലെ ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. ആൻജിയോ പ്ലാസ്റ്റി അടക്കമുള്ള അടിയന്തര ചികിത്സ ലഭ്യമാകുന്നതിന് നയ്റോബിയിൽ അദ്ദേഹത്തെ എത്തിക്കേണ്ടതുണ്ട്. എന്നാൽ വിമാന സർവീസുകളെല്ലാം നിർത്തിവെച്ചിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമായിരുന്നു. തുടർന്നാണ് ഇന്ത്യയുടെ ഹൈക്കമ്മീഷണർ വിഷയത്തിൽ ഇടപെടുന്നത്.
കോവിഡ് 19 നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റ് പരിശോധനാഫലങ്ങളും അടക്കം വാങ്ങിയാണ് പ്രത്യേക വിമാനത്തിന് അനുമതി ലഭിച്ചത്. നാളെ ലൈലോങ് വെയിൽ നിന്ന് ബാലകൃഷ്ണനെ നയ്റോബിയിലെ അഗാഖാൻ ആശുപത്രിയിലേക്ക് മാറ്റും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.