• HOME
  • »
  • NEWS
  • »
  • world
  • »
  • Donald Trump | ട്രംപിന്റെ ആവശ്യം അംഗീകരിച്ചു; റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും

Donald Trump | ട്രംപിന്റെ ആവശ്യം അംഗീകരിച്ചു; റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും

ഈ മാസം 8 ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ തിരച്ചിലിൽ ആണ് ഈ രഹസ്യ രേഖകൾ കണ്ടെത്തിയത്.

  • Last Updated :
  • Share this:
    മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ(Donald Trump) വീട്ടിൽ നിന്ന് അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ചില രേഖകൾ കണ്ടെത്തിയതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ (federal prosecutors) തിങ്കളാഴ്ച കോടതിയെ (Courts) അറിയിച്ചു. ഈ മാസം 8 ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ തിരച്ചിലിൽ ആണ് ഈ രഹസ്യ രേഖകൾ കണ്ടെത്തിയത്. 15 പെട്ടികളിൽ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.

    കണ്ടെടുത്ത രഹസ്യ രേഖകളുടെ അവലോകനം ഇതിനോടകം തന്നെ പൂർത്തിയാക്കിയതായി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. എന്നാൽ എഫ്ബിഐ പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കേസ് അന്വേഷിക്കുന്നവർ രേഖകൾ തെറ്റായി നൽകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ചില കേസുകളിൽ കോടതി തന്നെ നിയമിക്കുന്ന ഒരു സ്വതന്ത്ര മൂന്നാം കക്ഷിയാണ് പ്രത്യേക ഉദ്യോഗസ്ഥൻ (special master). എക്‌സിക്യൂട്ടീവ് പ്രിവിലേജിന് കീഴിലുള്ള രേഖകള്‍ പരിശോധിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ പിടിച്ചെടുത്ത രേഖകള്‍ എഫ്ബിഐ അവലോകനം ചെയ്യുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് അദ്ദേഹം സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

    Also Read-Donald Trump | തിരഞ്ഞെടുപ്പിലെ അട്ടിമറി ശ്രമം: ട്രംപിനു മേൽ സമ്മർദം ശക്തമാകുന്നു

    അതേസമയം ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി എയ്‌ലിൻ കാനന്റെ ഉത്തരവ് പ്രകാരം ട്രംപിന്റെ ആവശ്യാനുസരണം പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ട്രംപിന്റെ അഭ്യർത്ഥന അംഗീകരിക്കാൻ ആണ് കോടതി ഉത്തരവ്. കൂടാതെ ട്രംപിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ കൂടുതൽ വിശദമായ വിവരങ്ങൾ കോടതിക്ക് മുന്നിൽ സമർപ്പിക്കാനും ഉത്തരവുണ്ട്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ട്രംപിന്റെ അഭ്യർത്ഥന പാലിക്കുമെന്നും ചൊവ്വാഴ്ചയോടെ വിശദവിവരങ്ങൾ ഫയൽ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

    അതേസമയം അതീവ രഹസ്യമായ സർക്കാർ രേഖകളും രഹസ്യ വിവരങ്ങളും അനധികൃതമായി കൈവശം വെച്ചതിലും ചാരവൃത്തി നിയമത്തിന്റെ ലംഘനത്തിനും ട്രംപിനെതിരെ ഡിപ്പാർട്ട്മെന്റ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ ഇതോടൊപ്പം അന്വേഷണത്തെ തടസ്സപ്പെടുത്താൻ ട്രംപ് ശ്രമിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ഏറ്റവും സൂക്ഷ്‌മമായി സംരക്ഷിച്ചിരിക്കുന്ന രഹസ്യരേഖകൾ ആണ് ട്രംപ് കൈവശം വച്ചിരുന്നതെന്നും ചില വെളിപ്പെടുത്തലുകളുണ്ട്.

    Also Read-Recession | സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ല; അമേരിക്കക്കാർക്ക് ബൈഡന്റെ ഉറപ്പ്

    കൂടാതെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ ക്ലാസിഫൈഡ് മെറ്റീരിയലുകള്‍ സൂക്ഷിക്കുന്നതിനായി ഒരു സ്ഥലവും അനുവദിച്ചിട്ടില്ല. മാർ-എ-ലാഗോയിൽ സൂക്ഷിച്ചിരുന്ന പ്രസിഡൻഷ്യൽ രേഖകളുടെ 15 പെട്ടികൾ തിരികെ നൽകിയതിന് ശേഷം ജനുവരിയിലാണ് ട്രംപ് ക്ലാസിഫൈഡ് മെറ്റീരിയലുകൾ സൂക്ഷിച്ചതായി യുഎസ് നാഷണൽ ആർക്കൈവ്സ് കണ്ടെത്തിയത്. തുടർന്ന് ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മൂന്ന് ഘട്ടങ്ങളായി നടത്തിയ റെയ്ഡുകളിലാണ് രേഖകള്‍ പിടിച്ചെടുത്തത്. അതേസമയം ഇതെല്ലാം തന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന രാഷ്ട്രീയ പ്രേരിത വേട്ടയാടലാണെന്ന് ട്രംപ് ആരോപിച്ചു.
    Published by:Jayesh Krishnan
    First published: