• HOME
 • »
 • NEWS
 • »
 • world
 • »
 • ജയിലിൽ നിന്ന് 'ബീജ കള്ളക്കടത്തി'ൽ ഗർഭിണികളായത് ഒട്ടേറെപ്പേർ; പലസ്തീനികൾക്ക് ഭാര്യമാരെ കാണാനുള്ള അനുമതി അവസാനിപ്പിക്കാൻ ഇസ്രായേൽ

ജയിലിൽ നിന്ന് 'ബീജ കള്ളക്കടത്തി'ൽ ഗർഭിണികളായത് ഒട്ടേറെപ്പേർ; പലസ്തീനികൾക്ക് ഭാര്യമാരെ കാണാനുള്ള അനുമതി അവസാനിപ്പിക്കാൻ ഇസ്രായേൽ

നിരവധി പലസ്തീനി വനിതകള്‍ ഇസ്രായേല്‍ ജയിലുകളിലെ തടവുപുള്ളികളില്‍ നിന്നും ഗര്‍ഭം ധരിക്കുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് നടപടി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ടെൽ അവീവ്: ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന പലസ്തീനികള്‍ക്ക് ഭാര്യമാരെ കാണാനുള്ള അനുമതി അവസാനിപ്പിക്കാനൊരുങ്ങി ഇസ്രായേല്‍. നിരവധി പലസ്തീനി വനിതകള്‍ ഇസ്രായേല്‍ ജയിലുകളിലെ തടവുപുള്ളികളില്‍ നിന്നും ഗര്‍ഭം ധരിക്കുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് നടപടി. അതീവ സുരക്ഷാ പരിശോധനകളുള്ള ജയിലിലെ ഇസ്രായേലി ഗാര്‍ഡുമാരുടെ നിരീക്ഷണത്തില്‍ നടക്കുന്ന സമാഗമത്തിനിടെയാണ് ജയിലിലും പുറത്തുമായി കഴിയുന്ന ദമ്പതികളില്‍ പലരും ഗര്‍ഭം ധരിച്ചതത്രേ.

  സനാ സൽമയുടെ ജീവിത കഥ

  ജയിലിൽ കഴിയുന്നയാളിൽ നിന്ന് ഗർഭം ധരിച്ച സ്ത്രീകളിൽ ഒരാളാണ് മധ്യ ഇസ്രായേലിലെ തിറ എന്ന നഗരത്തിലെ സനാ സല്‍മ എന്ന അറബ് യുവതി. ഇസ്രായേലി ജയിലില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന വാലിദ് ദഖയാണ് സനയുടെ ഭര്‍ത്താവ്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസില്‍ വാലിദ് ദഖ ഇപ്പോഴും ജയിലിലാണ്. പിന്നെങ്ങനെ ഇത് സാധ്യമായി എന്നതാണ് ഇസ്രയേലി അധികൃതരെ കുഴക്കിയ ചോദ്യം. 1986ലാണ് ഭീകരവാദക്കേസില്‍ വാലിദ് ദഖ തടവിലാകുന്നത്. ഇസ്രയേലി സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു അത്. വാലിദ് ദഖ അംഗമായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബറേഷന്‍ ഓഫ് പലസ്തീന്‍ എന്ന സംഘടന ഇസ്രായേലിന്റെ ഭീകരവാദ പട്ടികയിലുള്ളതാണ്. തടവിലായി 13 വര്‍ഷത്തിന് ശേഷമാണ് വാലിദ് ദഖ ജയിലില്‍ സന്ദര്‍ശകയായി സനായെ കാണുന്നത്. പലസ്തീനി തടവുപുള്ളികളുടെ ജീവിതം റിപ്പോർട്ട് ചെയ്യാനെത്തിയ ജേണലിസ്റ്റായ സനാ പിന്നീട് വാലിദ് ദഖയുമായി പ്രണയത്തിലാവുകയായിരുന്നു.

  വിവാഹം 21 വർഷം മുൻപ്

  ജയിലിലുള്ള വാലിദ് ദഖയും പുറത്തുള്ള സനായും തമ്മില്‍ വിവാഹം നടന്നത് 1999ലാണ്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു കുഞ്ഞുണ്ടാവണമെന്ന സനായുടേയും വാലിദ് ദഖയുടേയും മോഹം ഒടുവില്‍ യാഥാര്‍ഥ്യമായി. തങ്ങളുടെ സുരക്ഷാ കണ്ണുകളെ വെട്ടിച്ച് ഈച്ചപോലും പറക്കില്ലെന്ന് കരുതുന്ന ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റിച്ചായിരുന്നു അത് സംഭവിച്ചത്.

  പതിവ് സന്ദര്‍ശനങ്ങളിലൊന്നില്‍ തന്റെ കുഞ്ഞിന്റെ മാതാവാകാന്‍ തയാറാണോ എന്ന് ദഖ ചോദിച്ചപ്പോള്‍ ആശ്ചര്യമാണ് ആദ്യം തോന്നിയതെന്നാണ് സനാ മാധ്യമങ്ങളോട് പറഞ്ഞത്. സമ്മതം മൂളാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പുരുഷബീജം ജയിലിന് പുറത്തേക്ക് കടത്തുക എന്നതായിരുന്നു അവര്‍ വിജയകരമായി നടപ്പാക്കിയ പദ്ധതി. ഗുളികക്കുള്ളിലാക്കിയ പുരുഷ ബീജമാണ് ഇസ്രയേലി ജയിലിന് പുറത്തേക്ക് അവര്‍ എത്തിച്ചത്. സന്ദര്‍ശകരുടെ ഓരോ വസ്തുക്കളും സൂഷ്മമായി പരിശോധിക്കുന്ന ഇസ്രയേലി ജയില്‍ അധികൃതരെ വെട്ടിക്കുക എളുപ്പമായിരുന്നില്ലെന്നും അവര്‍ ഓര്‍ക്കുന്നു.

  ALSO READ: കൊട്ടിക്കലശമില്ലാതെ ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു; 5 ജില്ലകള്‍ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 4777 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21[NEWS]India vs Australia 2nd T20I | ധവാന്റെ അർധ സെഞ്ചുറി; ഹാർദിക്കിന്റെ തകർപ്പൻ ഫിനിഷിങ്; രണ്ടാം ജയത്തോടെ പരമ്പര ഇന്ത്യക്ക്
  [NEWS]


  നസ്രേത്ത് ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ സഹായത്തില്‍ ദഖയുടെ ബീജം സനാക്കുള്ളിലെത്തിച്ചു. 13 ആഴ്ചകള്‍ക്ക് ശേഷം ആ സന്തോഷ വാര്‍ത്ത അവര്‍ അറിഞ്ഞു. സനാ ഗര്‍ഭിണിയാണ്. ഒൻപത് മാസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ അവള്‍ മിലാദ് എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

  ഇസ്രയേലി ജയിലിലുള്ള ഭര്‍ത്താക്കന്മാരില്‍ നിന്നും ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത ആദ്യത്തെ സ്ത്രീയല്ല സനാ. 2012ലായിരുന്നു ഇത്തരത്തിലുള്ള ആദ്യ കുഞ്ഞ് പിറന്നത്. ഇതുവരെ എഴുപതോളം കുഞ്ഞുങ്ങള്‍ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് ജയില്‍ സന്ദര്‍ശകരുടെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇസ്രായേൽ തീരുമാനിച്ചത്.
  Published by:Rajesh V
  First published: