60 വർഷങ്ങൾക്കുശേഷം ആദ്യമായി ശീതളപാനീയമായ സ്പ്രൈറ്റ് (Sprite) പച്ച കുപ്പി നിർത്തുന്നു. പച്ച നിറം ഉപേക്ഷിച്ച് പരിസ്ഥിതി സൗഹാർദമായ ട്രാൻസ്പരന്റ് കുപ്പിയിൽ ആണ് സ്‌പ്രൈറ്റ് ഇനി മുതൽ വിപണിയിലെത്തുക. നാളെ മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക.
കാർബണേറ്റഡ് ശീതളപാനിയമായ സ്പ്രൈറ്റ് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പച്ച കുപ്പി പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗ ശേഷം ഈ കുപ്പികൾ വസ്ത്രങ്ങൾ കാർപ്പെറ്റുകൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗ വസ്തുക്കളായാണ് മാറ്റുന്നത്. എന്നാൽ ട്രാൻസ്പരന്റ് കുപ്പികൾ റീസൈക്കിൾ ചെയ്തു പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് സ്പ്രൈറ്റ് ബ്രാൻഡ് ഉടമകളായ കൊക്കോ കോള കമ്പനി വ്യക്തമാക്കി.
കൊക്കക്കോളയുമായി ചേർന്ന് പ്രവർത്തിക്കുന്ന R3CYCLE-യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജൂലിയൻ ഒച്ചോവ പറയുന്നത് ഇങ്ങനെ- "പുനഃചംക്രമണം ചെയ്യുമ്പോൾ, ക്ലിയർ സ്‌പ്രൈറ്റ് കുപ്പികൾ പുതിയ കുപ്പികളാക്കി പുനർനിർമ്മിക്കാൻ കഴിയും, ഇത് പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണ സമ്പദ്‌വ്യവസ്ഥയെ സഹായിക്കും."
Also Read- Japan | കോവിഡിന് ശേഷം ജപ്പാനെ തിരിഞ്ഞ് നോക്കാതെ വിദേശ സഞ്ചാരികള്‍; കാരണമെന്ത്?
അതേസമയം, ലോഗോ മാറുമെങ്കിലും കാനിലെയും പാക്കേജിംഗ് ഗ്രാഫിക്സിലെയും പച്ച നിറം തുടർന്നും ഉപയോഗിക്കും. 1961 ൽ അമേരിക്കയിൽ പുറത്തിറങ്ങിയതുമുതൽ സ്പ്രൈറ്റ് പച്ച നിറത്തിൽ പാക്കേജുചെയ്താണ് വിൽക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശീതള പാനീയങ്ങളിലൊന്നാണ് സ്പ്രൈറ്റ് എന്ന് കമ്പനി അഭിപ്രായപ്പെടുന്നു.
ഇതുകൂടാതെ കുപ്പിവെള്ള ബ്രാൻഡായ 'ദസനി'യുടെ കുപ്പികളും പൂർണമായി പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിലേക്ക് മാറുമെന്നും കൊക്കോകോള കമ്പനി അറിയിച്ചു. 2019 ൽ ഉപയോഗിച്ചതിനെ അപേക്ഷിച്ച് 20 ദശലക്ഷം പൗണ്ട് പ്ലാസ്റ്റിക് മാലിന്യം ഇത് കുറയ്ക്കുമെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
English Summary: After more than 60 years, Sprite is changing the colour of its famous green bottle and is replacing it with a sustainable, environment-friendly white bottle. On Wednesday, Coco-Cola Co, Sprite's parent company, said that the new design will start rolling out on August 1, 2022. Coco-Cola Co said that the decision to change the packaging of the bottle was to "support a circular economy for plastic packaging".
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coca Cola