• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വര്‍ഗ്ഗീയകലാപത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

ശ്രീലങ്കയില്‍ ബുദ്ധവിശ്വാസികളും മുസ്ലീംങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ട് കുറച്ചു കാലങ്ങളായി


Updated: March 6, 2018, 10:35 PM IST
വര്‍ഗ്ഗീയകലാപത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ
ശ്രീലങ്കയില്‍ ബുദ്ധവിശ്വാസികളും മുസ്ലീംങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ട് കുറച്ചു കാലങ്ങളായി

Updated: March 6, 2018, 10:35 PM IST
 

കൊളംബോ : ശ്രീലങ്കയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വര്‍ഗ്ഗീയ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കാന്‍ഡി ജില്ലയില്‍ ബുദ്ധമതവിശ്വാസികളും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് രാജ്യത്ത് പത്ത് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കാന്‍ഡിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി പ്രദേശത്തെ മുസ്ലീം വ്യാപാരസ്ഥാപനങ്ങള്‍ അടക്കം അഗ്നിക്കിരയാക്കിയിരുന്നു. അക്രമങ്ങള്‍ ജില്ലയ്ക്ക് പുറത്തേക്ക് വ്യാപിച്ചു തുടങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ശ്രീലങ്കയില്‍ ബുദ്ധവിശ്വാസികളും മുസ്ലീംങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ട് കുറച്ചു കാലങ്ങളായി. ബുദ്ധമതവിശ്വാസികളെ മതപരിവര്‍ത്തനം നടത്തി തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ മുസ്ലീം വിഭാഗങ്ങള്‍ ശ്രമിക്കുകയാണെന്നും ബുദ്ധചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങള്‍ നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പ്രശ്‌നങ്ങള്‍.
First published: March 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍