നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • നയം കടുപ്പിച്ച് ശ്രീലങ്ക; 200 ഇസ്ലാം മതപണ്ഡിതരെ രാജ്യത്ത് നിന്ന് പുറത്താക്കി

  നയം കടുപ്പിച്ച് ശ്രീലങ്ക; 200 ഇസ്ലാം മതപണ്ഡിതരെ രാജ്യത്ത് നിന്ന് പുറത്താക്കി

  രാജ്യത്തെ നിലവിലെ സാഹചര്യം പഠിച്ചതിനു ശേഷം മത പണ്ഡതർക്കുള്ള വിസാ നിയമങ്ങൾ കടുപ്പിക്കാൻ തങ്ങൾ നിർബന്ധിതരായതായി അബേയ് വർധേന പറഞ്ഞു.

  ശ്രീലങ്ക പൊലീസ്

  ശ്രീലങ്ക പൊലീസ്

  • News18
  • Last Updated :
  • Share this:
   കൊളംബോ: ഈസ്റ്റർ ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് നയം കടുപ്പിച്ച് ശ്രീലങ്ക. രാജ്യത്ത് നിന്ന് 200 ഇസ്ലാമിക് മത പണ്ഡിതരെ ഉൾപ്പെടെ 600 വിദേശീയരെ പുറത്താക്കി. ശ്രീലങ്കൻ ആഭ്യന്തരകാര്യ മന്ത്രി വാജിര അബേയ് വർധേന അറിയിച്ചതാണ് ഇക്കാര്യം. മതപണ്ഡിതർ രാജ്യത്തെത്തിയത് നിയമപരമായി ആണെന്നും എന്നാൽ ആക്രമണത്തിനു ശേഷം ഇസ്ലാം മതപണ്ഡിതർ രാജ്യത്ത് താമസിക്കുന്നത് അവർക്ക് സുരക്ഷിതമല്ലാത്തതിനാലാണ് അവരെ പുറത്താക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

   രാജ്യത്തെ നിലവിലെ സാഹചര്യം പഠിച്ചതിനു ശേഷം മത പണ്ഡതർക്കുള്ള വിസാ നിയമങ്ങൾ കടുപ്പിക്കാൻ തങ്ങൾ നിർബന്ധിതരായതായി അബേയ് വർധേന പറഞ്ഞു. ഇത്തരത്തിൽ പുറത്താക്കിയതിൽ 200 ഇസ്ലാം മതപണ്ഡിതരും ഉൾപ്പെടുന്നു. ഈസ്റ്റർ ഞായറാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിൽ 257 ഓളം ആളുകൾ കൊല്ലപ്പെടുകയും 500 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

   ALERT: ശ്രീലങ്ക സ്ഫോടനം: തൃശൂർ പൂരത്തിന് പാലിക്കേണ്ട 15 നിർദേശങ്ങൾ

   അതേസമയം, രാജ്യത്ത് നിന്ന് പുറത്താക്കിയ ഇസ്ലാം മതപണ്ഡിതർ ഏത് രാജ്യക്കാരാണെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. ദശാബ്ദങ്ങളായി വിദേശ മതപണ്ഡിതർ രാജ്യത്തെ മതപരമായ സ്ഥാപനങ്ങളിലേക്ക് എത്താറുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുമായി തങ്ങൾക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു. എന്നാൽ, ഇപ്പോൾ മുളച്ചുപൊന്തിയ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ അത്തരത്തിലുള്ളവരെ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   ഈസ്റ്റർ ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇസ്ലാമിക് തീവ്രവാദികൾക്കുള്ള പരിശോധന ശ്രീലങ്കയിൽ ശക്തമാക്കിയിരുന്നു.

   First published:
   )}