നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മുസ്ലീം വിരുദ്ധ കലാപം: ശ്രീലങ്കയിൽ ഒരാൾ കൊല്ലപ്പെട്ടു

  മുസ്ലീം വിരുദ്ധ കലാപം: ശ്രീലങ്കയിൽ ഒരാൾ കൊല്ലപ്പെട്ടു

  പരമാവധി സേനയെ ഉപയോഗപ്പെടുത്തി അക്രമ സംഭവങ്ങൾ നിയന്ത്രിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.

  sri-lanka-violence

  sri-lanka-violence

  • News18
  • Last Updated :
  • Share this:
   കൊളംബോ : മുസ്ലീം വിരുദ്ധ കലാപം രൂക്ഷമായ ശ്രീലങ്കയിൽ ഒരാള്‍ കൊല്ലപ്പെട്ടു. കുത്തേറ്റ നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 42കാരനാണ് കൊല്ലപ്പെട്ടത്. പുട്ടാലം ജില്ലാ സ്വദേശി മുഹമ്മദ് അമീർ മുഹമ്മദ് സാലി എന്നയാളാണ് മരിച്ചത്. മരപ്പണിക്കാരാനായ ഇയാളെ കൂട്ടമായെത്തിയ സംഘം കൂർത്ത ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണമാണിത്.

   Also Read-മുസ്ലീം വിരുദ്ധ കലാപം: ശ്രീലങ്കയിൽ വീണ്ടും നിരോധനാജ്ഞ

   അതേസമയം സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ശ്രീലങ്കയിൽ പൊലീസും സൈന്യവും ചേർന്ന് ഒരുക്കിയിരിക്കുന്നത്. രാജ്യ വ്യാപകമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം രൂക്ഷമായ അക്രമികളെ ഒഴിവാക്കാൻ പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിക്കുന്നുണ്ട്. പരമാവധി സേനയെ ഉപയോഗപ്പെടുത്തി അക്രമ സംഭവങ്ങൾ നിയന്ത്രിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.

   Also Read-'മരണശേഷവും' രാജ്യത്തെ സേവിക്കുന്ന സൈനികൻ: നിഗൂഢ കഥയായി ബാബാ ഹർഭജൻ സിംഗ്

   ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് ശ്രീലങ്കയിൽ മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തത്. മുസ്ലീം പള്ളികൾക്കും മുസ്ലീം മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.

   First published:
   )}