• HOME
  • »
  • NEWS
  • »
  • world
  • »
  • ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു; സർവകക്ഷി സർക്കാരിന് വഴിയൊരുക്കാനെന്ന് വിശദീകരണം

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു; സർവകക്ഷി സർക്കാരിന് വഴിയൊരുക്കാനെന്ന് വിശദീകരണം

'ഭരണത്തുടർച്ചയും പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സർവകക്ഷിയോഗത്തിന്റെ നിർദേശം അംഗീകരിക്കുന്നു. പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവക്കുന്നു'- റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.

  • Last Updated :
  • Share this:
    കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു. സ്പീക്കറുടെ നേതൃത്വത്തിൽ ചേർന്ന സർവ കക്ഷിയോഗം പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടിരുന്നു. സർവകക്ഷി സർക്കാരിന് വഴിയൊരുക്കാനായിരുന്നു രാജി ആവശ്യപ്പെട്ടത്. 'ഭരണത്തുടർച്ചയും പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സർവകക്ഷിയോഗത്തിന്റെ നിർദേശം അംഗീകരിക്കുന്നു. പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവക്കുന്നു'- റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.

    നേരത്തെ ചേർന്ന സർവകക്ഷി യോഗം സ്പീക്കർ താത്കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊളംബോയിൽ അടിയന്തരമായി ചേർന്ന യോഗമാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടത്. രാജി ആവശ്യപ്പെട്ടുള്ള യോ​ഗ തീരുമാനം ​ഗോട്ടബയയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തടക്കമുള്ള പാർട്ടികൾ സ്പീക്കറുടെ അധ്യക്ഷതയിലാണ് അടിയന്തര യോ​ഗം ചേർന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്.

    Also Read- ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷം; പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കണമെന്ന് സർവകക്ഷിയോഗം

    സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഗോട്ടബയയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ കെട്ടിടത്തില്‍ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം. ഇതിനിടെ, അദ്ദേഹം രാജ്യം വിട്ടെന്നും റിപ്പോർട്ടുണ്ട്.

    ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോട്ടബയ കപ്പലില്‍ കയറി പോകുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

    Also Read- Sri Lanka| ശ്രീലങ്കൻ പ്രസിഡ‍ന്റിന്റെ വസതിയിലെ നീന്തൽക്കുളവും അടുക്കളയും കിടപ്പുമുറിയും കയ്യടക്കി പ്രക്ഷോഭകാരികൾ

    പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇന്ന് ഇരച്ചുകയറിയത്. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് കുതിച്ചെത്തിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്.

    ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്. കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ തുടങ്ങിയവരും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രാജ്യം ഒന്നിക്കുന്ന ഒരു കാഴ്ച എന്റെ ജീവിതത്തിലുടനീളം ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ഉടന്‍ വിജയം ആഘോഷിക്കും. ഈ കൂട്ടായ്മ തകരരുതെന്ന് സനത് ട്വീറ്റ് ചെയ്തു. രാജിവെക്കാനുള്ള മാന്യത പ്രസിഡന്റ് കാണിക്കണമെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. ഉപരോധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കോട്ട തകര്‍ന്നിരിക്കുന്നു. ജനശക്തി വിജയിച്ചുവെന്ന് പറഞ്ഞ അദ്ദേഹം പ്രക്ഷോഭകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഇത് നമ്മളുടെ ഭാവിയ്ക്കു വേണ്ടി'യെന്ന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി വളയുന്ന വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് സംഗക്കാര പറഞ്ഞു.

    Also Read- Sri Lanka| പ്രതിഷേധക്കാർ ഇരച്ചുകയറി: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ വസതിവിട്ടു

    ശ്രീലങ്കയില്‍ കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധത്തെ തടയാന്‍ പോലീസിനും പട്ടാളത്തിനും സാധിച്ചില്ല.
    മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കന്‍ജനതയെ ഇത്ര കടുത്തൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്.
    Published by:Rajesh V
    First published: