കൊളംബോ : ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് 253 പേരെന്ന് ആരോഗ്യ മന്ത്രാലയം. ആക്രമണത്തില്‍ 359 പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്. എന്നാൽ മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ ഉണ്ടായ പിഴവാണ് സംഖ്യ തെറ്റായി കണക്കാക്കാൻ ഇടയാക്കിയതെന്നാണ് ആരോഗ്യ മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 485 ആളുകൾ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ അവസാനിച്ചത്. ഇതിനുശേഷമാണ് കൃത്യമായ കണക്ക് ലഭിച്ചതെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പോലും ആകാത്ത വിധത്തിൽ ഛിന്നഭിന്നമായി പോയതിനാൽ കണക്കു കൂട്ടൽ അത്ര എളുപ്പമായിരുന്നില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 40 പേർ മരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ മരണസംഖ്യയിലെ ഈ വ്യത്യാസം നിലവില്‍ തന്നെ വിമര്‍ശനങ്ങൾക്ക് നടുവിലിരിക്കുന്ന ശ്രീലങ്കന്‍ സര്‍ക്കാരിനെ കൂടുതൽ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blast in sri lanka, Bomb blast in sri lanka today, Colombo, Colombo blast, ഇസ്ലാമിക് സ്റ്റേറ്റ്, കൊളംബോ സ്ഫോടനം, ശ്രീലങ്ക ബോംബ് സ്ഫോടനം, സ്ഫോടന പരമ്പര