• HOME
  • »
  • NEWS
  • »
  • world
  • »
  • SRI LANKA TERROR ATTACK SIX BLASTS AT CHURCHES HOTELS ROCK EASTER

BREAKING: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും വ്യാപക സ്‌ഫോടനങ്ങള്‍; 24 പേര്‍ കൊല്ലപ്പെട്ടു

മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്

colombo

colombo

  • News18
  • Last Updated :
  • Share this:
    കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും വ്യാപക സ്‌ഫോടനങ്ങള്‍. മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. 24 പേര്‍ കൊല്ലപ്പെട്ടതായും 450 ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

    പരുക്കേറ്റ 80 ഓളം പേര്‍ ഇതുവരെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തിലാണ് ക്രിസ്ത്യന്‍ പള്ളികളില്‍ വ്യാപക അക്രമണമുണ്ടായത്. ഇന്ത്യക്കാര്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോയെന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണ്.



    കൂടുതല്‍ സ്‌ഫോടനങ്ങളുണ്ടാകുമോയെന്ന സംശയത്തെ തുടര്‍ന്ന് എല്ലാ പള്ളികളും അടച്ചിടാന്‍ ബിഷപ്പ് നിര്‍ദേശം നല്‍കി. ഇതുവരെ മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്.

    First published:
    )}