HOME /NEWS /World / ബുർഖ നിരോധിക്കും, ആയിരത്തോളം ഇസ്ലാമിക സ്കൂളുകൾ പൂട്ടും; ശ്രീലങ്കയിൽ കടുത്ത തീരുമാനങ്ങൾ

ബുർഖ നിരോധിക്കും, ആയിരത്തോളം ഇസ്ലാമിക സ്കൂളുകൾ പൂട്ടും; ശ്രീലങ്കയിൽ കടുത്ത തീരുമാനങ്ങൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പള്ളികളിലും ഹോട്ടലുകളിലും ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് 250 ലധികം പേർ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന് ശേഷം ബുർഖ ധരിക്കുന്നത് 2019 ൽ ശ്രീലങ്ക താൽക്കാലികമായി നിരോധിച്ചിരുന്നു

 • Share this:

  മതതീവ്രവാദം തടയുന്നതിന്റെ പേരിൽ മുസ്ലിം സ്ത്രീകളുടെ ബുർഖ നിരോധിക്കാനും ആയിരത്തിലധികം ഇസ്ലാമിക് സ്കൂളുകൾ അടച്ചുപൂട്ടാനും ശ്രീലങ്ക തീരുമാനിച്ചു.

  മുസ്‌ലിം സ്ത്രീകൾ ധരിക്കുന്ന മുഖം മൂടുന്ന തരം ശിരോവസ്ത്രം ദേശീയ സുരക്ഷ കണക്കിലെടുത്ത് നിരോധിക്കാൻ മന്ത്രിസഭയുടെ അനുമതിക്കായി വെള്ളിയാഴ്ച ഒരു രേഖയിൽ ഒപ്പിട്ടതായി പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

  “ആദ്യ കാലങ്ങളിൽ മുസ്ലീം സ്ത്രീകളും പെൺകുട്ടികളും ഒരിക്കലും ബുർഖ ധരിച്ചിരുന്നില്ല. ഇത് അടുത്തിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ്. തീർച്ചയായും ഇത് നിരോധിക്കും," മന്ത്രി പറഞ്ഞു.

  നമ്മുടെ നഗരത്തിൽ (കണ്ണൂർ)

  പള്ളികളിലും ഹോട്ടലുകളിലും ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് 250 ലധികം പേർ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന് ശേഷം ബുർഖ ധരിക്കുന്നത് 2019 ൽ ശ്രീലങ്ക താൽക്കാലികമായി നിരോധിച്ചിരുന്നു.

  ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്നതായി കണ്ട ആയിരത്തിലധികം മദ്രസ ഇസ്ലാമിക് സ്കൂളുകൾ നിരോധിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും വീരശേഖര പറഞ്ഞു.

  "ആർക്കും ഒരു സ്കൂൾ തുറക്കാനും, ആഗ്രഹിക്കുന്നതെന്തും കുട്ടികളെ പഠിപ്പിക്കാനും കഴിയില്ല," അദ്ദേഹം പറഞ്ഞു.

  കോവിഡ് 19 ബാധിച്ചു മരിച്ചവരെ ദഹിപ്പിക്കണമെന്നു നിർബന്ധമായി പറഞ്ഞ ഒരു ഉത്തരവ് കഴിഞ്ഞ വർഷം ഇറങ്ങിയിരുന്നു. മരിച്ചവരെ സംസ്‌കരിക്കുന്ന മുസ്‌ലിംകളുടെ ആഗ്രഹത്തിന് വിരുദ്ധമായിട്ടാണ് ഈ നിയമം പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് ബുർഖയിലും സ്‌കൂളുകളിലും സർക്കാർ നടത്തിയ നീക്കം.

  അമേരിക്കയുടെയും അന്താരാഷ്ട്ര അവകാശ ഗ്രൂപ്പുകളുടെയും വിമർശനത്തെത്തുടർന്ന് ഈ വർഷം ആദ്യം ഈ വിലക്ക് നീക്കിയിരുന്നു.

  “മുസ്ലീം സമുദായത്തെ നിരന്തരം ലക്ഷ്യമിടുന്ന സമയത്താണ് ഈ നീക്കങ്ങൾ," ശ്രീലങ്കൻ സമാധാന വനിതാ അവകാശ പ്രവർത്തകയുമായ ശ്രീൻ സരൂർ പറഞ്ഞു. "ഇത് ശ്രീലങ്കയിലെ ഇസ്ലാമോഫോബിക് പ്രതികരണത്തിന്റെ ഭാഗമാണ്,” സരൂർ 'അൽ ജസീറയോട്' പറഞ്ഞു.

  രാജ്യത്തിന്റെ വടക്കുഭാഗത്ത് ഒരു ദശാബ്ദക്കാലം നടന്ന കലാപം തച്ചുടച്ച് പ്രശസ്തനായ രാജപക്സെ തീവ്രവാദത്തിനെതിരായ ചെറുത്തുനിൽപ്പ് വാഗ്ദാനം ചെയ്താണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

  യുദ്ധസമയത്ത് വ്യാപകമായ അവകാശ ലംഘനമാണ് രാജപക്സെക്കെതിരെ ചുമത്തിയിരുന്നത് എന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു.

  Summary: Sri Lanka will ban the wearing of the burqa and shut more than a thousand Islamic schools, a government minister said on Saturday, the latest actions affecting the country’s minority Muslim population. Minister for public security Sarath Weerasekera told a news conference he had signed a paper on Friday for cabinet approval to ban the full face covering worn by some Muslim women on “national security” grounds

  First published:

  Tags: Blast in sri lanka, Sri Lanka, Sri Lankan government