കൊളംബോ: ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ശ്രീലങ്കയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതലാണ് അടിയന്തരവസ്ഥ പ്രാബല്യത്തിൽ വരിക. സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിനയി ശ്രീലങ്ക അന്താരാഷ്ട്ര സഹായവും അഭ്യർഥിച്ചിട്ടുണ്ട്. 290 പേരിലധികം ആളുകളുടെ ജീവനാണ് സ്ഫോടനത്തിൽ പെലിഞ്ഞത്.
.കൊല്ലപ്പെട്ടവരിൽ കർണാടകയിൽ നിന്നുള്ള രണ്ട് ജെഡിഎസ് പ്രവർത്തകരുൾപ്പെടെ ആറ് ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി നാവിക കേന്ദ്രത്തിലടക്കം ഇന്ത്യൻ തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ചാവേർ സ്ഫോടനങ്ങൾ നടത്തിയത് പ്രാദേശിക മുസ്ലിം ഭീകരവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് ആണെന്ന് ശ്രീലങ്കൻ മന്ത്രി രജിത സെനരത്നെ അറിയിച്ചു. അധികം അറിയപ്പെടാത്ത ഈ ഭീകര സംഘത്തിന് വിദേശ സഹായം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് സ്ഫോടനത്തിന്റെ ഉത്തരവാദികളെക്കുറിച്ചു ലങ്ക ഔദ്യോഗികമായി പ്രതികരിയ്ക്കുന്നത്. സ്ഫോടനങ്ങൾ നടന്നേക്കുമെന്ന് രണ്ടാഴ്ച മുൻപ് തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരമുണ്ട്. ഇത് ഗൗരവത്തിൽ എടുക്കാതിരുന്ന ലങ്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വീഴ്ചയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ കൊളംബോ ബസ് സ്റ്റാൻഡിൽ നിന്ന് വീണ്ടും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്.
സ്ഫോടനത്തിൽ ആറ് ഇന്ത്യക്കാരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. കൊളംബോയിലെ ഷാൻഗ്രില ഹോട്ടലിൽ താമസിച്ചിരുന്ന കർണാടകയിൽ നിന്നുള്ള ജെഡിഎസ് പ്രവർത്തകരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാർ. മറ്റ് അഞ്ചുപേരെ കാണാനില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചു. ശ്രീലങ്കയിൽ എല്ലാ ആരാധനാലയങ്ങൾക്കും സുരക്ഷ ശക്തമാക്കി. ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വോഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. .
ലോകരാജ്യങ്ങളെല്ലാം ലങ്കയ്ക്ക് പിൻ തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.