• HOME
  • »
  • NEWS
  • »
  • world
  • »
  • ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ സൈനിക വിമാനത്തിൽ രാജ്യം വിട്ടു; ഭാര്യക്കൊപ്പം മാലിദ്വീപില്‍

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ സൈനിക വിമാനത്തിൽ രാജ്യം വിട്ടു; ഭാര്യക്കൊപ്പം മാലിദ്വീപില്‍

മുൻ പ്രസിഡന്റ് നഷീദിന്റെ സഹായത്തോടെയാണ് ശ്രീലങ്കൻ പ്രസിഡന്റ് രാജപക്‌സെ മാലിദ്വീപിൽ അഭയം തേടിയിരിക്കുന്നത്

Gotabaye-Rajapakse

Gotabaye-Rajapakse

  • Last Updated :
  • Share this:
    ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ഭാര്യയ്ക്കൊപ്പം രാജ്യംവിട്ടു. സൈനിക വിമാനത്തിൽ മാലിദ്വീപിലേക്കാണ് ഗോതബയ രാജപക്സെ പോയത്. ബുധനാഴ്ച പുലർച്ചെയാണ് രാജ്യത്ത് നിന്ന് അയൽരാജ്യമായ മാലിദ്വീപിലേക്ക് പ്രസിഡന്‍റും ഭാര്യയും പോയതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. മാലിദ്വീപിൽനിന്ന് സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് പ്രസിഡന്‍റും ഭാര്യയും കടന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. കൊളംബോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന അന്റോനോവ് -32 ശ്രീലങ്കൻ സൈനിക വിമാനത്തിൽ നാല് യാത്രക്കാരിൽ 73 കാരനായ നേതാവും ഭാര്യയും അംഗരക്ഷകനും ഉൾപ്പെടുന്നുവെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എഎഫ്‌പിയോട് പറഞ്ഞു. “അവരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്തശേഷമാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ കയറി,” ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

    മുൻ പ്രസിഡന്റ് നഷീദിന്റെ സഹായത്തോടെയാണ് ശ്രീലങ്കൻ പ്രസിഡന്റ് രാജപക്‌സെ മാലിദ്വീപിൽ അഭയം തേടിയിരിക്കുന്നത്. ശ്രീലങ്കൻ സൈനിക വിമാനം ഇറങ്ങാൻ ആദ്യം മാലിദ്വീപ് എയർ ട്രാഫിക് കൺട്രോളർമാർ അനുവദിച്ചില്ല. എന്നാൽ മുൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇടപെട്ട് ശ്രീലങ്കൻ പ്രസിഡന്റിനെ സഹായിക്കുകയായിരുന്നു. ശ്രീലങ്കൻ സർക്കാർ വിരുദ്ധ പ്രതിഷേധക്കാരും പൊതുജനങ്ങളുടെ പല വിഭാഗങ്ങളും ശ്രീലങ്കയുടെ എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ കാരണം രാജപക്‌സെ കുടുംബമാണെന്നാണ് പ്രതിഷേധക്കാരും അവിടുത്തെ പ്രതിപക്ഷപാർട്ടികളും ആരോപിക്കുന്നത്.

    എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിക്കെതിരെ മാസങ്ങളായി വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്. ഗോതബയ രാജപക്സെയുടെ രാജ്യം ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം കടന്നത്. അതേസമയം രാജ്യം വിട്ട സാഹചര്യത്തിൽ രാജപക്സെയുടെ രാജി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ബുധനാഴ്ച രാജിവെക്കുമെന്നും "സമാധാനപരമായ അധികാര കൈമാറ്റത്തിന്" വഴിയൊരുക്കുമെന്നും ഗോതബയ രാജപക്‌സെ നേരത്തെ പറഞ്ഞിരുന്നു. രാജപക്‌സെ അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് രാജ്യം വിട്ടത്, തടങ്കലിൽ വയ്ക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനും ഈ നീക്കത്തിലൂടെ അദ്ദേഹത്തിന് കഴിയും.

    ഏപ്രിൽ വരെ ശ്രീലങ്കൻ രാഷ്ട്രീയത്തിൽ രാജപക്‌സെ കുടുംബം ആധിപത്യം പുലർത്തി. എന്നാൽ ഇന്ധനത്തിനും ഭക്ഷ്യക്ഷാമത്തിനുമെതിരായ തെരുവ് പ്രതിഷേധം നിയന്ത്രണാതീതമായതോടെ ശ്രീലങ്കൻ രാഷ്ട്രീയത്തിൽ പ്രതിസന്ധി ഉടലെടുത്തു. പ്രസിഡന്റ് ഗോതബയ രാജപക്‌സെ ബുധനാഴ്ച പടിയിറങ്ങുന്നതോടെ രാജപക്സെ കുടുംബത്തിൽനിന്ന് ഇനി ആരും അധികാരത്തിൽ വരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. തന്റെ ഭരണം ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം ഉണ്ടാക്കിയെങ്കിലും അത് വകവയ്ക്കാതെ, 2024 വരെ തുടരുമെന്ന് പ്രസിഡന്റ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

    Also Read- കാണാതായ ശ്രീലങ്കൻ പ്രസിഡന്‍റ് തിരിച്ചെത്തി; ഗ്യാസ് വിതരണം പുനഃരാരംഭിക്കാൻ ഉത്തരവിട്ടു

    ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറിയിരുന്നു. ഇതോടെ ഗോതബയ രാജപക്സെ ഒളിവിൽ പോകാനും അധികാരം വിട്ടുനൽകാൻ സമ്മതിക്കാനും നിർബന്ധിതനായി. പ്രതിസന്ധിയിലായ ഗോതബയ രാജപക്‌സെ ചൊവ്വാഴ്ച രാജ്യം വിടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. അതേസമയം, വിഐപി ടെർമിനൽ വഴി രാജ്യം വിടാൻ ശ്രമിച്ച ശ്രീലങ്കൻ മുൻ ധനമന്ത്രിയും രാജപക്‌സെയുടെ ഇളയ സഹോദരനുമായ ബേസിൽ രാജപക്‌സെയെ ചൊവ്വാഴ്ച കൊളംബോ വിമാനത്താവളത്തിൽ മടക്കി അയച്ചതായി ഇമിഗ്രേഷൻ ഓഫീസർ പറഞ്ഞു.
    Published by:Anuraj GR
    First published: