സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ (Sri Lanka) പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ (Mahinda Rajapaksa) രാജിവെക്കാൻ സാധ്യത, ഇപ്പോഴത്തെ സർക്കാരിനെ രക്ഷിക്കാനാണ് മഹിന്ദ രാജപക്സെ രാജിവെച്ചതാണ് റിപ്പോർട്ട്. ഇടക്കാല സർക്കാർ രൂപീകരണം ലക്ഷ്യമിട്ട്. വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം പുരോഗമിക്കുകയാണ്. ഈ യോഗത്തിനൊടുവിൽ മഹിന്ദ രാജപക്സെ രാജി പ്രഖ്യാപിച്ചേക്കാം. അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ പുറത്താക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഗോതബയയുടെ വീടിന് പുറത്ത് പവർകട്ടിനെതിരെ പ്രതിഷേധിച്ചയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചതായി പൊലീസ് പറയുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് നീണ്ടുനിൽക്കുന്ന പവർകട്ടിനെതിരെയാണ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ സ്വകാര്യ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധിച്ച 53 കാരൻ വൈദ്യുത തൂണിൽ കയറിയതിനെ തുടർന്നാണ് വൈദ്യുതാഘാതമേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്ന ഇയാൾ വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് തൂണിൽ കയറുകയും വൈദ്യുതാഘാതമേറ്റ് മരിക്കുകയുമായിരുന്നു. “പ്രതിഷേധിക്കാൻ അദ്ദേഹം വൈദ്യുതി തൂണിൽ കയറുകയായിരുന്നു, അതിനിടെയാണ് വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റത്” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ നേരിടുന്നത്. ഇന്ധനം, പാചക വാതകം, അവശ്യസാധനങ്ങൾ എന്നിവയുടെ ക്ഷാമവും വിലക്കയറ്റവും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും മൂലം പൊതുജനങ്ങൾ ആഴ്ചകളായി ബുദ്ധിമുട്ടുകയാണ്. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം ഇന്ന് ഉച്ചയ്ക്ക് ശേഷം സർക്കാർ എടുത്തുകളഞ്ഞു. ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിലേക്കുള്ള പ്രവേശനം രാജ്യവ്യാപകമായി തടഞ്ഞതായി ഇന്റർനെറ്റ് മോണിറ്ററിംഗ് ഓർഗനൈസേഷൻ നെറ്റ്ബ്ലോക്ക്‌സ് പറഞ്ഞു. "സോഷ്യൽ മീഡിയ തടയുന്നതിനെ താൻ ഒരിക്കലും ക്ഷമിക്കില്ല" എന്ന് പ്രസിഡന്റിന്റെ അനന്തരവൻ യുവ കായിക മന്ത്രി നമൽ രാജപക്‌സെ ഒരു ട്വീറ്റിൽ പറഞ്ഞു.
Also Read- Sri Lanka | അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക
മധ്യ ശ്രീലങ്കയിൽ പ്രതിഷേധിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ഞായറാഴ്ച കണ്ണീർ വാതകം പ്രയോഗിച്ചു, സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ജനരോഷം തടയാൻ ഏർപ്പെടുത്തിയ കർഫ്യൂ നടപ്പാക്കാൻ സൈനികർ തലസ്ഥാനത്ത് ചെക്ക്‌പോസ്റ്റുകൾ ഒരുക്കുന്നതിനിടെയാണ് വിദ്യാർഥികൾക്കുനേരെ നടപടി ഉണ്ടായത്. പെരഡെനിയ സർവകലാശാലയ്ക്ക് സമീപം സർക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ലങ്കയിലെ രണ്ടാമത്തെ വലിയ നഗരമായ കാൻഡിയിൽ നിന്നുള്ള എംപി ലക്ഷ്മൺ കിരിയല്ല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sri Lanka