ഇന്റർഫേസ് /വാർത്ത /World / ശ്രീലങ്കയില്‍ പ്രതിരോധ സെക്രട്ടറി രാജിവച്ചു

ശ്രീലങ്കയില്‍ പ്രതിരോധ സെക്രട്ടറി രാജിവച്ചു

ന്യൂസ് 18

ന്യൂസ് 18

ഭീകരാക്രമണം തടയാനാകാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാന്‍ പ്രതിരോധ സെക്രട്ടറിയോടും പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദരയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടിരുന്നു.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ സെക്രട്ടറി രാജിവച്ചു. ഹേമാസിരി ഫെര്‍ണാന്‍ഡോയാണ് പ്രതിരോധ സെക്രട്ടറി സ്ഥാനം രാജിവച്ചത്.

  ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഭീകരാക്രമണം തടയാനാകാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാന്‍ പ്രതിരോധ സെക്രട്ടറിയോടും പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദരയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടിരുന്നു. സിരിസേന ആവശ്യപ്പെട്ടതിനു പിന്നാലെ ഫെര്‍ണാന്‍ഡോ വ്യാഴാഴ്ച രാജിക്കത്ത് കൈമാറുകയായിരുന്നെന്ന് കൊളംബോ ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  Also Read ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടും മറച്ചു വച്ചു; ഉന്നത അധികാരികൾക്കെതിരെ ശ്രീലങ്കൻ മന്ത്രി

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

  ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 360 പേരാണ് കൊല്ലപ്പെട്ടത്. തീവ്ര ഇസ്ലാമിക സംഘടനയായ തൗഹാദ് ജമാഅത്തില്‍പ്പെട്ടവരാണ് ചാവേറുകളായതെന്നാണ് പ്രഥാമിക വിവരം.

  First published:

  Tags: Blast in sri lanka, Bomb blast in sri lanka today, Colombo, Colombo blast, ഇസ്ലാമിക് സ്റ്റേറ്റ്, കൊളംബോ സ്ഫോടനം, ശ്രീലങ്ക ബോംബ് സ്ഫോടനം, സ്ഫോടന പരമ്പര