നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം; പ്രാദേശിക ഇസ്ലാമിസ്റ്റ് ഭീകര സംഘടനകളെ ശ്രീലങ്ക നിരോധിച്ചു

  ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം; പ്രാദേശിക ഇസ്ലാമിസ്റ്റ് ഭീകര സംഘടനകളെ ശ്രീലങ്ക നിരോധിച്ചു

  നാഷണൽ തൗഹീദ് ജമാഅത്ത്, ഇതിൽ നിന്ന് പിളർന്ന് രൂപം കൊണ്ട ജമാത്തേയി മില്ലാത്തു ഇബ്രാഹീം എന്നീ സംഘടനകളെയാണ്നിരോധിച്ചത്.

  Srilanka terror attack

  Srilanka terror attack

  • Last Updated :
  • Share this:
   കൊളംബോ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രാദേശിക ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളെ ശ്രീലങ്ക നിരോധിച്ചു. ഇസ്റ്റർ ദിനത്തിൽ 253 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആക്രമണത്തിൽ 500ൽ അധികം പേർക്കാണ് പരുക്കേറ്റത്.

   also read: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു

   നാഷണൽ തൗഹീദ് ജമാഅത്ത്, ഇതിൽ നിന്ന് പിളർന്ന് രൂപം കൊണ്ട ജമാത്തേയി മില്ലാത്തു ഇബ്രാഹീം എന്നീ സംഘടനകളെയാണ്നിരോധിച്ചത്. നാഷണൽ തൗഹീദ് ജമാഅത്തയ്ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

   നാഷണൽ തൗഹീദ് ജമാഅത്ത നേതാവ് സഹ്രാൻ ഹാഷിമാണ് ആക്രണത്തിന്റെ സൂത്രധാരൻ. ഇയാളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഷാൻഗ്രി ലാ ഹോട്ടലിൽ ചാവേറായി എത്തി ആക്രമണം നടത്തിയത് ഇയാളായിരുന്നു.

   അടിയന്തരാവസ്ഥയുടെ അധികാരം ഉപയോഗിച്ചാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന സംഘടനയെ നിരോധിച്ചത്. ഈ സംഘടനകളുടെ എല്ലാ വസ്തുവകകളും കണ്ടുകെട്ടിയതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

   ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥയുടെ നിയന്ത്രണങ്ങളിൽ പുതിയ ചില മാറ്റങ്ങൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടനകളെ നിരോധിച്ചത്.
   First published: