കൊളംബോ: ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സ്ആപ്പിനും നിയന്ത്രണം. ഒരു ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ശ്രീലങ്കയിൽ മുസ്ലിം വിഭാഗക്കാർക്കു നേരെ ആക്രമണം ശക്തമായത്. ക്രിസ്ത്യൻ വിഭാഗക്കാർ മുസ്ലിംകളുടെ കടകൾ അടിച്ചു തകർത്തു. ഇതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
also read: ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; 14 പേർക്ക് പരുക്ക്
ഒരു കടക്കാരൻ ഫേസ്ബുക്കിലിട്ട പോസ്റ്റിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. വടക്ക് പടിഞ്ഞാറൻ നഗരമായ ചിലാവിലാണ് കലാപം ഉണ്ടായിരിക്കുന്നത്. ആക്രമണത്തെ തുടർന്ന് ഇവിടെ തിങ്കളാഴ്ച രാവിലെ വരെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
ജനക്കൂട്ടത്തെ പിരിച്ച് വിടാനായി പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. അതേസമയം അക്രമം സമീപ പ്രദേശത്തെ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. അവിടെയും മുസ്ലിം കടകൾക്കു നേരെ ആക്രമണം ഉണ്ടായിരിക്കുകയാണ്.
ഈസ്റ്റർ ദിനത്തിലുണ്ടായ ആക്രമണങ്ങൾക്കു ശേഷം ശ്രീലങ്കയിൽ കാര്യങ്ങൾ ശാന്തമായിട്ടില്ല. മൂന്ന് ഹോട്ടലിലും മൂന്ന് പള്ളിയിലുമുണ്ടായ ആക്രമണത്തിൽ 258 പേരാണ് കൊല്ലപ്പെട്ടത്.
'കൂടുതൽ ചിരിക്കേണ്ട. ഒരു ദിവസം നിങ്ങൾ കരയും '- മുസ്ലിം വിഭാഗക്കാരനായ കടക്കാരൻ ഇങ്ങനെ പോസ്റ്റ് ചെയ്തതാണ് അക്രമങ്ങൾക്ക് കാരണമായത്. വരാനിരിക്കുന്ന ആക്രമത്തെ കുറിച്ചുള്ള മുന്നറിയിപ്പാണിതെന്നാണ് ക്രിസ്ത്യൻ വിഭാഗക്കാര്‍ പറയുന്നത്. ഈസ്റ്റർ ദിനത്തിലെ ആക്രമണത്തിന് പിന്നാലെ അടിയന്തരാവസ്ഥയുടെ അവസ്ഥയിലാണ് ശ്രീലങ്ക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Riots, Srilanka, Srilanka attack, Srilanka blast, ശ്രീലങ്ക, ശ്രീലങ്ക ആക്രമണം