നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • ഫേസ്ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ ശ്രീലങ്കയിൽ നിരോധിച്ചു

    ഫേസ്ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ ശ്രീലങ്കയിൽ നിരോധിച്ചു

    ഫേസ്ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ താൽക്കാലികമായി ശ്രീലങ്കയിൽ നിരോധിച്ചു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • News18
    • Last Updated :
    • Share this:
      കൊളംബോ: ഫേസ്ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ താൽക്കാലികമായി ശ്രീലങ്കയിൽ നിരോധിച്ചു. സിംഹള ഗോത്രക്കാരും മുസ്ലിം ന്യൂനപക്ഷവും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് രാജ്യത്ത് സാമൂഹ്യമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പരക്കുന്ന സാഹചര്യത്തിൽ അതിന് തടയിടാനാണ് സർക്കാരിന്‍റെ ഈ താൽക്കാലിക നീക്കം.

      വാട്സാപ്പ്, ഫേസ്ബുക്ക്, വൈബർ തുടങ്ങിയുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും രാജ്യത്ത് താൽക്കാലികമായി നിരോധിച്ചതായി ശ്രീലങ്കൻ വിവരാവകാശ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, സമുദായ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് നെഗോംബോയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ മാറ്റി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനെ തുടർന്ന് നെഗോംബോയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ എടുത്തുമാറ്റിയതായി പൊലീസ് വക്താവ് എസ് പി റുവാൻ ഗുണശേഖര പറഞ്ഞു.

      ALERT: ശ്രീലങ്ക സ്ഫോടനം: തൃശൂർ പൂരത്തിന് പാലിക്കേണ്ട 15 നിർദേശങ്ങൾ

      ഏപ്രിൽ 21ന് രാജ്യത്ത് ഉണ്ടായ ഭീകരാക്രമണത്തിനു ശേഷം ആദ്യമായുണ്ടായ അക്രമസംഭവമായിരുന്നു നെഗോംബോയിലേത്. ഈസ്റ്റർ ഞായറാഴ്ചയിലെ ആക്രമണത്തെ തുടർന്ന് ആദ്യമായി ഉണ്ടായ സംഘർഷമായിരുന്നു ഇത്. ഈസ്റ്റർ ഞായറാഴ്ച ഉണ്ടായ ഭീതകരാക്രമണത്തിൽ 257 പേർ കൊല്ലപ്പെട്ടിരുന്നു.

      First published:
      )}