കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു. പാർലമെന്റ് കാലാവധി ആറുമാസം കൂടി ബാക്കി നിൽക്കെയാണ് പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ നടപടി. ഏപ്രിൽ 25ന് പൊതുതെരെഞ്ഞടുപ്പ് നടക്കും.
തിങ്കാളഴ്ച അർധരാത്രി മുതൽ പാര്‍ലമെന്റിന് നിയമസാധുതയുണ്ടാവില്ലെന്ന് വ്യക്താക്കിക്കൊണ്ടാണ് രാജപക്സെ പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 2015 സെപ്‌റ്റംബർ ഒന്നിനാണ് നിലവിലെ പാർലമെന്റ് സത്യപ്രതിജ്ഞ ചെയ്തത്. പാർലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവർഷം ഞായറാഴ്ച അർധരാത്രിയോടെ പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റ് പാർലമെന്‍റ് പിരിച്ചു വിട്ടത്.
തെരഞ്ഞെടുപ്പിന് മാര്‍ച്ച് 12 മുതല്‍ 19 വരെ സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gotabaya Rajapaksa, India-Srilanka, Narendra modi, Narendra Modi-Gotabaya Rajapaksa