• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമേരിക്കയെ മഹത്തായ രാജ്യമാക്കാന്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കി ട്രംപ്


Updated: March 5, 2018, 7:46 PM IST
അമേരിക്കയെ മഹത്തായ രാജ്യമാക്കാന്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കി ട്രംപ്

Updated: March 5, 2018, 7:46 PM IST
ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉരുക്ക്- അലൂമിനിയം ഉത്പ്പന്നങ്ങള്‍ക്ക് ഇറക്കുമതി നികുതി ഈടാക്കാനുള്ള യു.എസിന്റെ നീക്കമാണ് ഇന്ത്യക്ക് കനത്ത ആഘാതമായിരിക്കുന്നത്. ഉരുക്ക് ഉത്പ്പന്നങ്ങള്‍ക്ക് ഇരുപത്തിയഞ്ച് ശതമാനവും അലൂമിനിയം ഉത്പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനം നികുതിയും ഈടാക്കാനാണ് തീരുമാനം. പുതിയ തീരുമാനം സംബന്ധിച്ച് ട്രംപ് ആദ്യം അറിയിച്ചപ്പോള്‍ തന്നെ കാനഡ അടക്കമുള്ള രാജ്യങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്യുമെന്നാണ് തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ വ്യാപാര ഇടപാടുകളിലും അമേരിക്ക ഇപ്പോള്‍ നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളും ശത്രുക്കളുമെല്ലാം നമ്മളെ ശരിക്കു മുതലാക്കി. ഇവിടുത്തെ ഉരുക്ക്-അലൂമിനിയം വ്യവസായങ്ങള്‍ അന്ത്യശാസം വലിച്ചു. ക്ഷമിക്കുക..ഇനി മാറ്റത്തിന്റെ സമയമാണ്. അമേരിക്കയെ ഞാന്‍ വീണ്ടും മഹത്തായ രാജ്യമാക്കും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഉരുക്ക് കയറ്റുമതി രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണെങ്കിലും ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയെ കാര്യമായി തന്നെയാവും ബാധിക്കുക. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന വന്നതിന് പിന്നാലെ തന്നെ ഇന്ത്യന്‍ ഓഹരി വിപണികളും കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ തീരുമാനത്തിനെതിരെ ഐഎംഎഫ് രംഗത്തെത്തിയിട്ടുണ്ട്. തുറന്ന വ്യാപരം എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ലോകവ്യാപാര കരാറിനെ അമേരിക്ക അട്ടിമറിക്കുകയാണെന്നാണ് നീക്കത്തെ അപലപിച്ച് ഐഎംഎഫ് വ്ക്താവ് പ്രതികരിച്ചിരിക്കുന്നത്.

 




 

 

 

 
First published: March 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍