• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ വില്യം ഹോക്കിംഗ് വിടവാങ്ങി

Anuraj GR | news18
Updated: March 14, 2018, 11:52 PM IST
വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ വില്യം ഹോക്കിംഗ് വിടവാങ്ങി
Anuraj GR | news18
Updated: March 14, 2018, 11:52 PM IST
ലോൺഡ്രെസ്: ശാരീരിക വൈകല്യത്തെ ബുദ്ധി കൊണ്ട് അതിജീവിച്ച  പ്രശസ്ത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ വില്യം ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. കുടുംബാംഗങ്ങളാണ് മരണവിവരം സ്ഥിരീകരിച്ചത്.

മോട്ടോർ ന്യൂറോൺ രോഗബാധയെ തുടർന്ന് 21 വയസു മുതൽ വീൽ ചെയറിലായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈംസ്' എന്ന പ്രശസ്ത ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവാണ് സ്റ്റീഫൻ വില്യം ഹോക്കിംഗ്. ഇതിനു പുറമേ നിരവധി ശാസ്ത്രഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

വൈകല്യത്തെ അതിജീവിച്ച   സ്റ്റീഫൻ ഹോക്കിംഗ് ലോകത്തിന് എന്നും വലിയൊരു പ്രചോദനമായിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ സ്റ്റീഫൻ ഹോക്കിംഗിന്റെ സംഭാവനയായിരുന്നു.

നിലവിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിത ശാസ്ത്ര ത്തിലെ പ്രൊഫസർ സ്ഥാനം വഹിക്കുന്നു. 1942 ജനുവരി 8ന് ഓക്സ്ഫോർഡിലാണ് സ്റ്റീഫൻ ഹോക്കിംഗ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംഗ്, ഇസബെല്ല ഹോക്കിംഗ് എന്നിവരാണ് സ്റ്റീഫൻ ഹോക്കിംഗിന്റെ മാതാപിതാക്കൾ.

17ാം വയസിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണം നടത്തുന്നതിനിടെയാണ് കൈകാലുകൾ തളർന്നു പോകുന്ന നാഡീരോഗം ബാധിച്ച് വീൽ ചെയറിലായത്.
First published: March 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍