• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തമോഗര്‍ത്തങ്ങളല്ല, ഹോക്കിംഗിനെ വിസ്മയിപ്പിച്ചത് സ്ത്രീകൾ

Gowthamy GG
Updated: March 14, 2018, 9:16 PM IST
തമോഗര്‍ത്തങ്ങളല്ല, ഹോക്കിംഗിനെ വിസ്മയിപ്പിച്ചത് സ്ത്രീകൾ
Gowthamy GG
Updated: March 14, 2018, 9:16 PM IST
ചക്രകസേരയിലിരുന്ന് പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിയിക്കുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തിയപ്പോഴും ഏറ്റവും വലിയ നിഗൂഢത സ്ത്രീകളാണെന്ന പക്ഷക്കാരനായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതയും തന്നെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നതും സ്ത്രീകളാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സ്ത്രീകളുടെ രഹസ്യം ഒരിക്കലും പൂര്‍ണമായി മനസിലാക്കാന്‍ കഴിയില്ലെന്നും ഹോക്കിംഗ് പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നിഗൂഢത ഏതെന്ന ചോദ്യത്തിനായിരുന്നു ഹോക്കിംഗിന്റെ ഈ മറുപടി.

ഒരുപക്ഷെ തന്റെ ജീവിതത്തില്‍ നിന്നുകൊണ്ട് തന്നെയായിരിക്കണം ഹോക്കിംഗ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിഖ്യാത ശാസ്ത്രജ്ഞനാണെങ്കിലും സ്റ്റീഫന്‍ ഹോക്കിംഗിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. 1965ല്‍ ജെയ്ന്‍ വെയ്ല്‍ഡുമായിട്ടായിരുന്നു ഹോക്കിംഗിന്റെ ആദ്യ വിവാഹം. പ്രണയ വിവാഹമായിരുന്നുവെങ്കിലും 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധം വേര്‍പിരിഞ്ഞു. ഇതില്‍ മൂന്ന് കുട്ടികളുണ്ട്. അതിനു ശേഷം പഴയ നഴ്‌സ് എലെയ്‌ന മാസൊണിനെ ഹോക്കിംഗ് വിവാഹം കഴിച്ചെങ്കിലും ഇതും അധികകാലം നീണ്ടുപോയില്ല.

ഞങ്ങളെയൊന്നും ശ്രദ്ധിക്കാതെ, ഞാനും മക്കളും വീട്ടിലുണ്ടെന്ന ഭാവം പോലുമില്ലാതെ ദിവസം മുഴുവന്‍ ഈ യന്ത്രക്കസേരയില്‍ ഒറ്റയ്ക്കിരിക്കും. ആ ഇരിപ്പുകണ്ട് താന്‍ വിഷാദത്തിലേക്ക് വീണെന്നാണ് ദാമ്പത്യ തകര്‍ച്ചയെ കുറിച്ച് സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്‍ ഭാര്യ ജെയ്ന്‍ വെയ്ല്‍ഡന്‍ പറഞ്ഞിരുന്നത്. ഇരുവരുടെയും ദാമ്പത്യത്തെ കുറിച്ചുള്ള സിനിമ പുറത്തുവന്നതിനു പിന്നാലെയായിരുന്നു വെയ്ല്‍ഡിന്റെ ഈ പ്രതികരണം.

1977ല്‍ സംഗീതജ്ഞനായ ജെനാഥന്‍ ജോണ്‍സിനെ ജെയ്ന്‍ വെയ്ല്‍ഡ് വിവാഹം കഴിച്ചെങ്കിലും ഏകനായി കഴിയുന്ന ഹോക്കിംഗിനെ കാണാന്‍ അവര്‍ ഇടയ്ക്കിടെ എത്തിയിരുന്നു.
First published: March 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍