ഓസ്ട്രേലിയയിലെ (Australia) സിഡ്നി ഹാർബർ ബ്രിഡ്ജിൽ (Sydney Harbour Bridge) അമിത വേഗത്തിലെത്തിയ കാർ വാനിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ വാഹനം അഗ്നിഗോളമാവുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ (Accident) മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ കാർ ഓടിച്ചിരുന്നയാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട വാഹനത്തിന് പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രാദേശിക സമയം രാവിലെ 7 മണിക്കാണ് അപകടം നടന്നതെന്നും അപകടത്തിൽപ്പെട്ട കാർ മോഷ്ടിക്കപ്പെട്ടതാണെന്നും സിഡ്നി പോലീസ് പറഞ്ഞു. അപകടമുണ്ടാകുന്നതിന് മിനിറ്റുകൾ മുൻപാണ് വാഹനം മോഷ്ടിക്കപ്പെട്ടതെന്നാണ് വിവരം. കാറിനും വാനിനും പുറമെ അപകടത്തിൽ മറ്റൊരു വാഹനത്തിന് കൂടി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഹാർബർ ബ്രിഡ്ജിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.
ഹാർബർ ബ്രിഡ്ജിലൂടെ അമിത വേഗത്തിൽ എത്തിയ ഈ വാഹനം മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടന്ന് മുന്നിലേക്ക് പോകാൻ ശ്രമിക്കവേ എതിർദിശയിൽ നിന്നും വരികയായിരുന്ന വാനിൽ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനം നിമിഷങ്ങൾക്കുള്ളിലാണ് അഗ്നിഗോളമായി മാറിയത്. പിന്നീട് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
അപകടത്തിൽ പെട്ട് കാറിൽ കുടങ്ങിയ ഡ്രൈവറെ പിന്നീട് പുറത്തെടുത്തു. ഇടിയിൽ മുൻഭാഗം തകർന്ന് കുടുങ്ങിക്കിടക്കുകയായിരുന്ന വാൻ ഡ്രൈവറെയും അഗ്നിശമന സേന രക്ഷപ്പെടുത്തി. കാർ ഓടിച്ചിരുന്നയാളുടെ നില ഗുരുതരമാണ്. പോലീസ് കസ്റ്റഡിയിൽ ആശുപ്രത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ.
There have been chaotic scenes on the Sydney Harbour Bridge this morning, after a fiery multi-vehicle crash brought all lanes to a standstill.
All drivers were able to escape their vehicles with the help of some 'hero' bystanders. #9News
Fire Accident| വർക്കലയിൽ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കല (Varkala) ചെറുന്നിയൂർ (cherunniyoor) ദളവാപുരത്ത് വീടിന് തീപിടിച്ച് (fire accident) പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ (62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാൻ എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഖിലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.