• HOME
 • »
 • NEWS
 • »
 • world
 • »
 • War In Ukraine | 'പ്രസിഡന്റ് പുടിൻ, മനുഷ്യത്വത്തിന്റെ പേരിൽ നിങ്ങളുടെ സൈന്യത്തെ തിരികെ വിളിക്കുക'; അഭ്യർത്ഥനയുമായി യുഎൻ

War In Ukraine | 'പ്രസിഡന്റ് പുടിൻ, മനുഷ്യത്വത്തിന്റെ പേരിൽ നിങ്ങളുടെ സൈന്യത്തെ തിരികെ വിളിക്കുക'; അഭ്യർത്ഥനയുമായി യുഎൻ

'മനുഷ്യത്വത്തിന്റെ പേരിൽ, ഒരു യുദ്ധം ആരംഭിക്കാൻ അനുവദിക്കരുത്'

 • Share this:
  യുക്രൈനെതിരെയുള്ള (War In Ukraine )റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ (Vladimir Putin) യുദ്ധപ്രഖ്യാപനത്തിൽ എതിർപ്പുമായി ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും (United Nations). റഷ്യ-യൂക്രൈൻ സംഘർഷ പശ്ചാത്തലത്തിൽ ഈ ആഴ്‌ചയിലെ രണ്ടാമത്തെ അടിയന്തര യോഗത്തിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗം ചേർന്ന അതേസമയത്തായിരുന്നു പുടിന്റെ യുദ്ധപ്രഖ്യാപനം.

  പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു പിന്നാലെ, യുക്രെയ്നിലെ രണ്ട് നഗരങ്ങളിൽ റഷ്യ വ്യോമാക്രണവും നടത്തി. കീവിൽ ആറിടത്തും ക്രാമാഡോസ്കിലുമാണ് റഷ്യ മിസൈൽ വർഷിച്ചത്.

  യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തോട് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യയുടെ സൈനിക നടപടിയോടെ യുക്രെയ്ൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. ഇന്ന് രാവിലെ ഇന്ത്യൻ സമയം ആറരയോടെയാണ് റഷ്യൻ സൈന്യം റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ ആക്രമണം ആരംഭിച്ചത്.

  റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ നിരവധി ലോകരാജ്യങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. ഐക്യാരാഷ്ട സഭയും യുദ്ധം അവസാനിപ്പിക്കാൻ പുടിനോട് ആവശ്യപ്പെട്ടു. റഷ്യയുടെ സൈനിക നീക്കത്തെ അപലപിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെർസ് സൈന്യത്തെ തിരിച്ചു വിളിക്കണമെന്നും പുടിനോട് ആവശ്യപ്പെട്ടു.

  Also Read-രണ്ട് യുക്രെയ്ൻ നഗരങ്ങളിൽ റഷ്യയുടെ മിസൈലാക്രണം; പുടിനെ തടയണമെന്ന് ലോകരാജ്യങ്ങളോട് യുക്രെയ്ൻ

  'മനുഷ്യത്വത്തിന്റെ പേരിൽ, യൂറോപ്പിൽ ഒരു യുദ്ധം ആരംഭിക്കാൻ അനുവദിക്കരുത്' എന്നാണ് അന്റോണിയോ ഗുട്ടെർസ് അഭ്യർത്ഥിച്ചത്. നൂറ്റാണ്ടിന്റെ ആരംഭം മുതലുള്ളതിൽ വെച്ച് ഏറ്റവും രൂക്ഷമായ യുദ്ധമായേക്കാമിത്. യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ യുക്രൈനെ മാത്രമല്ല ബാധിക്കുക. റഷ്യൻ ഫെഡറേഷന് മാത്രമായിരിക്കില്ല ഈ യുദ്ധം ദാരുണമാകുക. മുൻകൂട്ടി കാണാൻ പോലും കഴിയാത്ത പ്രത്യാഘാതങ്ങളാകും ഈ യുദ്ധം ഉണ്ടാക്കുകയെന്നും അന്റോണിയോ ഗുട്ടെർസ് പറഞ്ഞു.

  റഷ്യ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതായി യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു. യുക്രൈനിലെ സമാധാനപരമായ നഗരങ്ങൾ ആക്രമണ ഭീഷണിയാലാണെന്നും അദ്ദേഹം അറിയിച്ചു.

  Also Read- ആയിരക്കണക്കിന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർത്ഥികൾ ഇപ്പോഴും യുക്രെയ്നില്‍; എത്രയും വേഗം രാജ്യം വിടാൻ എംബസിയുടെ നിര്‍ദ്ദേശം

  ആക്രമണ യുദ്ധമാണ് റഷ്യ നടത്തുന്നത്. യുക്രൈൻ ഇതിനെ പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും. പുടിനെ തടയാൻ ലോകത്തിന് കഴിയുമെന്നും അതിനുള്ള സമയമാണിതെന്നും ദിമിത്രോ ട്വീറ്റ് ചെയ്തു.

  അതേസമയം യുക്രെയ്ന്‍ അധിനിവേശത്തിന് ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഈ സൈനിക നടപടി 'യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഒരു വലിയ യുദ്ധത്തിന്റെ തുടക്കമാകാം' എന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു.

  രാത്രി വൈകി രാജ്യത്തെ അഭിസംബോധന ചെയ്യവെ, റഷ്യ ആക്രമണം നടത്തിയാല്‍ 'ഞങ്ങള്‍ സാധ്യമായ എല്ലാ രീതിയിലും സ്വയം പ്രതിരോധിക്കും' എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രാദേശിക സമയം വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ യുക്രെയ്ന്‍ ഒരു മാസത്തെ അടിയന്തരാവസ്ഥയില്‍ പ്രവേശിച്ചു. കിഴക്കന്‍ യുക്രെയ്‌നിലെ രണ്ട് വിമത പ്രദേശങ്ങളിലെ നേതാക്കൾ റഷ്യയുടെ സഹായം തേടിയിരുന്നു. യുക്രേനിയന്‍ സേനയുടെ ആക്രമണം തടയാനായിരുന്നു ഇത്.
  Published by:Naseeba TC
  First published: