• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫാർമസിസ്റ്റിനെ കാത്തിരുന്ന അദ്ഭുതം; മുറിവേറ്റ നായ്ക്കുട്ടി തനിച്ചെത്തിയത് ചികിത്സയ്ക്കായി

വീടും കൂടുമില്ലാത്ത നായക്കുട്ടിൾക്കു വേണ്ടി ബാനു സെൻജിസ് അവരുടെ ഫാർമസിക്ക് മുമ്പിൽ ഒരു ചെറിയ മരുപ്പച്ച ഉണ്ടാക്കിയിട്ടുണ്ട്.

news18
Updated: June 25, 2019, 2:18 PM IST
ഫാർമസിസ്റ്റിനെ കാത്തിരുന്ന അദ്ഭുതം;  മുറിവേറ്റ നായ്ക്കുട്ടി  തനിച്ചെത്തിയത് ചികിത്സയ്ക്കായി
മുറിവുമായെത്തിയ നായക്കുട്ടിയെ സെൻജിസ് പരിശോ ധിക്കുന്നു
  • News18
  • Last Updated: June 25, 2019, 2:18 PM IST IST
  • Share this:
ഇസ്താംബൂൾ: നായകൾക്ക് ചിലപ്പോൾ സംസാരിക്കാൻ കഴിയില്ലായിരിക്കും. പക്ഷേ, അവർക്ക് കാര്യങ്ങൾ പ്രകടിപ്പിക്കാൻ അവരുടേതായ വഴികളുണ്ട്. ഇത്തരത്തിലൊരു അദ്ഭുതത്തിന് ഇപ്പോൾ സാക്ഷിയായത് തുർക്കിയിൽ നിന്നുള്ള ഒരു ഫാർമസിസ്റ്റ് ആണ്. അലഞ്ഞുതിരിഞ്ഞു നടന്ന ഒരു നായക്കുട്ടി തന്‍റെ ഫാർമസിയുടെ മുമ്പിൽ വന്ന് നിന്നപ്പോൾ എന്തിനെന്ന് അന്വേഷിക്കാൻ അവർ തയ്യാറായതാണ് അതിന് കാരണം.

വീടും കൂടുമില്ലാത്ത നായക്കുട്ടിൾക്കു വേണ്ടി ബാനു സെൻജിസ് അവരുടെ ഫാർമസിക്ക് മുമ്പിൽ ഒരു ചെറിയ മരുപ്പച്ച ഉണ്ടാക്കിയിട്ടുണ്ട്. തെരുവിൽ അലഞ്ഞുനടക്കുന്ന നായക്കുട്ടികളെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാലാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആയിരുന്നു സെൻജിസിന് അദ്ഭുതപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായത്.

ഫാർമസിയുടെ മുമ്പിൽ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഒരു നായക്കുട്ടി നിൽക്കുന്നു. തന്നെ നോക്കി നിൽക്കുന്നത് കണ്ട സെൻജിസ് ഉടൻ തന്നെ നായക്കുട്ടിയെ ഫാർമസിയുടെ അകത്തേക്ക് ക്ഷണിച്ചു. ഫാർമസിയുടെ അകത്തെത്തിയ നായക്കുട്ടിയെ പരിശോധിച്ചപ്പോൾ അതിന്‍റെ കൈപ്പത്തിയിൽ ഒരു ചെറിയ മുറിവാണ് സെൻജിസ് കണ്ടത്. അതിൽ നിന്ന് ചോരയൊലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

രണ്ട് ഭാര്യമാരുണ്ടാകുന്നതിൽ കുഴപ്പമില്ല;ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ.അബ്ദുള്ള

മുറിവുമായെത്തിയ നായക്കുട്ടിയെ സെൻജിസ് സമാശ്വസിപ്പിച്ചു, മുറിവിൽ മരുന്നു വെച്ചു കെട്ടി. അനുസരണയോടെ ചികിത്സയ്ക്കായി ആ നായക്കുട്ടി ഇരുന്നുകൊടുത്തു. തന്നെ ചികിത്സിച്ച സെൻജിസിന് നന്ദി പറയാനും നായക്കുട്ടി മറന്നില്ല. നിലത്ത് കിടന്നാണ് സെൻജിസിനുള്ള നന്ദി നായക്കുട്ടി അറിയിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍