നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം: 6.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

    കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം: 6.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

    സുലവേസി ദ്വീപിന്റെ കിഴക്കൻ തീരത്ത് 17 കിലോമീറ്ററോളം ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ വർഷം പാലുവിലുണ്ടായ ഭൂകമ്പത്തിൽ 4300 പേർ കൊല്ലപ്പെട്ടിരുന്നു.

    earthquake

    earthquake

    • News18
    • Last Updated :
    • Share this:
      ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശക്തമായ ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടിയിട്ടുണ്ട്.

      also read: 'കേരളത്തോടൊപ്പം വിശ്വാസത്തോടൊപ്പം' ആചാരം തകര്‍ക്കാന്‍ ബിജെപി അനുവദിക്കില്ലെന്ന് നരേന്ദ്ര മോദി

      സുലവേസി ദ്വീപിന്റെ കിഴക്കൻ തീരത്ത് 17 കിലോമീറ്ററോളം ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ വർഷം പാലുവിലുണ്ടായ ഭൂകമ്പത്തിൽ 4300 പേർ കൊല്ലപ്പെട്ടിരുന്നു. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

      മോറോവാലിയിലെ തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജൻസിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം ഭൂചലനത്തിൽ ആളപായമോ, നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

      First published: