• HOME
  • »
  • NEWS
  • »
  • world
  • »
  • Murder | വിവാഹാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ റോഡിലൂടെ വലിച്ചിഴച്ച് കഴുത്തറുത്ത് കൊന്നു

Murder | വിവാഹാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ റോഡിലൂടെ വലിച്ചിഴച്ച് കഴുത്തറുത്ത് കൊന്നു

വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കെയാണ് സഹപാഠി മുഹമ്മദ് അദേല്‍ നയ്‌റയെ ആക്രമിച്ചതും ക്രൂരമായി കൊലപ്പെടുത്തിയതും.

  • Last Updated :
  • Share this:
    കയ്‌റോ: ഈജിപ്തില്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയെ കഴുത്തറത്തു കൊന്നു. ഇരുപത്തിയൊന്നു കാരിയായ നയ്‌റയെയാണ് കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കെയാണ് സഹപാഠി മുഹമ്മദ് അദേല്‍ നയ്‌റയെ ആക്രമിച്ചതും ക്രൂരമായി കൊലപ്പെടുത്തിയതും. അദേലിനെതിരെ നയ്‌റയുടെ കുടുംബം പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.

    അദേലിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച നയ്‌റയെ അയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
    തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെയാണ് നയ്‌റയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.

    വീട്ടിലേക്ക് പോകാന്‍ സര്‍വകലാശാലയുടെ മുന്‍പിലുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ അദേല്‍ നയ്‌റയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ കഴുത്തറത്തു കൊലപ്പെടുത്തുകയുമായിരുന്നു.

    ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും ചാടി; മക്കള്‍ മരിച്ചു, ദമ്പതിമാര്‍ രക്ഷപ്പെട്ടു

    മംഗളൂരു:ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും കിണറ്റില്‍ ചാടി. മുള്‍കി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റില്‍ തള്ളിയിട്ട് ചാടിയത്. കുട്ടികള്‍ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മക്കളായ രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്.

    മംഗളൂരു:ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും കിണറ്റില്‍ ചാടി. മുള്‍കി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റില്‍ തള്ളിയിട്ട് ചാടിയത്. കുട്ടികള്‍ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മക്കളായ രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്.
    Published by:Jayesh Krishnan
    First published: