• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

തോക്ക് നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങള്‍ തെരുവിലിറങ്ങി


Updated: March 25, 2018, 3:28 PM IST
തോക്ക് നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങള്‍ തെരുവിലിറങ്ങി

Updated: March 25, 2018, 3:28 PM IST
വാഷിങ്ടണ്‍: തോക്കു നിയന്ത്രണമെന്ന ആവശ്യവുമായി അമേരിക്കയിൽ പടുകൂറ്റൻ പ്രതിഷേധ റാലി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന മാ‌ർച്ച് ഫോർ അവർ ലിവസിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് പേർ. കഴിഞ്ഞ മാസം ഫ്ളോറിഡയിലുണ്ടായ സ്കൂൾ വെടിവെയ്പ്പിനെ അതിജീവിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച് ഫോർ അവർ ലിവ്സ് എന്ന പ്രതിഷേധ റാലി. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി നടന്ന പ്രതിഷേധ റാലികളിൽ അധ്യാപകരും രക്ഷിതാക്കളുമുൾപ്പെടെ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തു. തലസ്ഥാനമായ വാഷിംഗടണിൽ നടന്ന പ്രധാന പരിപാടിയിൽ വിദ്യാർത്ഥി നേതാവ് എമ്മ ഗോൺസാലസ് പ്രസംഗിച്ചു. ഫ്ളോറിഡ ഷൂട്ടിങ്ങിൽ കൊല്ലപ്പെട്ട തന്റെ 17 സഹപാഠികളെയും എണ്ണിപ്പറഞ്ഞ് കൊണ്ട് വികാരനിർഭരമായിരുന്നു അവരുടെ വാക്കുകൾ.

ഈ വർഷം 19 തവണയാണ് അമേരിക്കയിൽ സ്കൂളുകളിൽ വെടിവയ്പ്പുണ്ടായത്. ഫെബ്രുവരി 14ന് ഫ്ളോറിഡയിലെ ഹൈസ്കൂളിലുണ്ടായ വെടിവയിപ്പിൽ 19 പേർ കൊല്ലപ്പെട്ടതിനത്തുടർന്നാണ് തോക്ക് നിയന്ത്രണമാവശ്യപ്പെട്ട് അമേരിക്കയിൽ പ്രതിഷേധങ്ങൾ ശക്തിപ്പെട്ടത്. കഴിഞ്ഞയാഴ്ച നടന്ന നാഷണൽ സ്കൂൾ വാക്കൗട്ട് എന്ന പ്രതിഷേധ പരിപാടിയും വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. വിയറ്റ്നാം യുദ്ധകാലത്തിനു ശേഷം യുവാക്കളുടെ നേതൃത്വത്തിൽ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധ പരിപാടിയെയാണ് മാർച്ച് ഫോർ അവർ ലിവ്സ് അടയാളപ്പെടുത്തിയത്. മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ ട്വിറ്ററിലൂടെ മാർച്ചിന് പിന്തുണയറിയിച്ചു. അമേരിക്കയുടെ പൗരാവകാശ സമരങ്ങളുടെ നേതാവ് മാർട്ടിൻ ലൂഥർ കിങ്ങിന്റെ കൊച്ചുമകൾ യെലേന റീനെ വൈറ്റ് ഹൗസിന് മുമ്പിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

 
First published: March 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍