• HOME
 • »
 • NEWS
 • »
 • world
 • »
 • അൽവാരസർ ദിനോസറുകൾ കോഴിയുടെ വലിപ്പത്തിലേക്ക് ചുരുങ്ങി; മാറ്റമുണ്ടായത് ഉറുമ്പുതീനികളായി മാറിയതോടെയെന്ന് പഠനം

അൽവാരസർ ദിനോസറുകൾ കോഴിയുടെ വലിപ്പത്തിലേക്ക് ചുരുങ്ങി; മാറ്റമുണ്ടായത് ഉറുമ്പുതീനികളായി മാറിയതോടെയെന്ന് പഠനം

ഇതിന്റെ മാതൃക വിശകലനം ചെയ്ത പഠനസംഘം, ഏറ്റവും പഴയ സ്പെസിനെൻ 10 മുതൽ 70 കിലോഗ്രാം വരെ വലുപ്പത്തിലാണെന്നും കണ്ടെത്തി. ഇതിന് ഒരു വലിയ ടർക്കിയുടെ വലുപ്പമോ അല്ലെങ്കിൽ ചെറിയ ഒട്ടകപ്പക്ഷിയുടെ വലുപ്പത്തിലോ ആയിരിക്കും.

Image for representation. (Credit: Shutterstock)

Image for representation. (Credit: Shutterstock)

 • Last Updated :
 • Share this:
  ദിനോസർ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലുള്ള പൊതുവായ ചിത്രം ഭീമാകാരനായ വലിയ ഒരു മൃഗത്തിന്റേതാണ്. സിനിമയിലൂടെയും മറ്റുമായി വംശനാശം സംഭവിച്ച ഈ ജീവിയുടെ കൂറ്റൻ രൂപങ്ങൾ മാത്രമാണ് നമുക്ക് കണ്ടു പരിചയമുള്ളത്. എന്നാൽ, യാഥാർത്ഥ്യം ഇതല്ലെന്നാണ് ​ഗവേഷകർ പറയുന്നത്.

  ഒരു കൂട്ടം ചൈനീസ് ഗവേഷകരുടെ സമീപകാല പഠനത്തിലെ കണ്ടെത്തലുകൾ വിശ്വസിക്കാമെങ്കിൽ, അൽവാരെസർ ദിനോസറുകൾ ഒരു കോഴിയുടെ അളവിന്റെയത്ര ചെറുതായിരുന്നു. ബ്രിസ്റ്റോൾ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയും ബീജിംഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെർട്ടിബ്രേറ്റ് പാലിയന്റോളജി ആൻഡ് പാലിയന്ത്രോപോളജിയിലെ സിഷ്വാൻ ക്വിൻന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കണ്ടെത്തൽ. 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പ്രത്യേകതരം ഉറുമ്പുതീനികളായി മാറിയതോടെ അൽവാരെസർ ദിനോസറുകളുടെ വലിപ്പം അതിവേഗം ചുരുങ്ങുകയായിരുന്നു എന്ന് പഠനം പറയുന്നതായി phys.org റിപ്പോർട്ട് ചെയ്തു.

  ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരിയിതാ; 'റൂബി റോമൻ' ഒരു മുന്തിരിക്ക് 35000 രൂപ

  വലുപ്പത്തിലുള്ള ഈ മാറ്റം കണ്ടെത്തുന്നതിനായി ദശലക്ഷക്കണക്കിന് വർഷങ്ങളായുള്ള ദിനോസർ ഇനങ്ങളുടെ ഒരു ഡസനിൽ അധികം സ്പെസിമെനുകൾ പഠനസംഘം വിശകലനം ചെയ്തു. ചൈന, മംഗോളിയ, തെക്കേ അമേരിക്ക എന്നിവയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും (160 മുതൽ 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) ജുറാസിക് മുതൽ ക്രിറ്റേഷ്യസ് കാലഘട്ടം വരെ (160 മുതൽ 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) അൽവാരെസറുകൾ താമസിച്ചിരുന്നു. ഇവയുടെ അസ്തിത്വത്തിന്റെ ഭൂരിഭാഗവും അൽവാരെസറുകൾ മെലിഞ്ഞതും ചെറുതും ഇരുകാലികളും ആയിരുന്നു. പല്ലികൾ, ആദ്യകാല സസ്തനികൾ, ചെറിയ ദിനോസറുകൾ എന്നിവയായിരുന്നു ഇവയുടെ ഭക്ഷണം.

  മദ്യപാനിയായ ഭർത്താവുമായി വഴക്ക്; രണ്ടു കുട്ടികളെയും കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തു

  ഇതിന്റെ മാതൃക വിശകലനം ചെയ്ത പഠനസംഘം, ഏറ്റവും പഴയ സ്പെസിനെൻ 10 മുതൽ 70 കിലോഗ്രാം വരെ വലുപ്പത്തിലാണെന്നും കണ്ടെത്തി. ഇതിന് ഒരു വലിയ ടർക്കിയുടെ വലുപ്പമോ അല്ലെങ്കിൽ ചെറിയ ഒട്ടകപ്പക്ഷിയുടെ വലുപ്പത്തിലോ ആയിരിക്കും. എന്നാൽ, പരിണാമത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ ഇവയുടെ വലുപ്പം കുറയുകയായിരുന്നു. അൽവാരെസറുകളുടെ വലുപ്പം ഒരു കോഴിയുടെ വലുപ്പത്തിലേക്ക് ചെറുതായെന്ന് സ്പെസിമെനുകൾ വിശകലനം ചെയ്തുള്ള പഠനം കണ്ടെത്തുന്നു. അൽവാരെസറുകൾ പ്രത്യേക തരം ഉറുമ്പുകളെ മാത്രം തിന്നുന്ന രീതിയിലേക്ക് മാറിയതാണ് ഇതിന്റെ വലുപ്പം കുറയാൻ കാരണമെന്നാണ് ​ഗവേഷണത്തിന് നേതൃത്വം നൽകുന്ന സിഷ്വാന്റെ നിഗമനം.

  അൽവാരെസറിന്റെ ഭക്ഷണക്രമത്തിൽ വന്ന ഈ വലിയ മാറ്റം ഭക്ഷണത്തിനുള്ള മത്സരം വർദ്ധിച്ചതിന്റെ ഫലമായിരിക്കാമെന്ന് സിഷ്വാന്റെ സൂപ്പർവൈസർമാരിൽ ഒരാളായ ബ്രിസ്റ്റോൾ സർവകലാശാലയിലെ പ്രൊഫസർ മൈക്കൽ ബെന്റൺ പറഞ്ഞു. ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ആവാസവ്യവസ്ഥ അതിവേഗം വികസിക്കുകയും പൂച്ചെടികൾ ഭൂപ്രകൃതിയിൽ കൂടുതലാവുകയും ചെയ്തെന്നും അദ്ദേഹം പറയുന്നു.

  ദിനോസറുകൾ ഈ പുഷ്പ സസ്യങ്ങളെ ആഹാരത്തിന് ഉപയോ​ഗിക്കുന്നില്ല. എന്നാൽ, ഉറുമ്പുകളും ചിലതരം പ്രാണികളും അടങ്ങുന്ന പുതിയ തരം ജീവികളുടെ ഉത്ഭവത്തിലേക്ക് ഇത് നയിച്ചു. ആവാസവ്യവസ്ഥയുടെ പുനസംഘടനയെ ക്രിറ്റേഷ്യസ് ടെറസ്ട്രിയൽ റെവല്യൂഷൻ എന്നാണ് വിളിക്കുന്നത്. ഇത് ആധുനിക രീതിയിലുള്ള വനങ്ങളുടെയും വനപ്രദേശങ്ങളുടെയും ആവിർഭാവത്തെയാണ് അടയാളപ്പെടുത്തുന്നത്.
  Published by:Joys Joy
  First published: