നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പുകയുന്നത് നമുക്ക് വേണ്ടി; ഭൂമിയുടെ താപനില നിലനിര്‍ത്തുന്നതില്‍ അഗ്നിപര്‍വതങ്ങള്‍ക്ക് സുപ്രധാനപങ്കെന്ന് പഠനം

  പുകയുന്നത് നമുക്ക് വേണ്ടി; ഭൂമിയുടെ താപനില നിലനിര്‍ത്തുന്നതില്‍ അഗ്നിപര്‍വതങ്ങള്‍ക്ക് സുപ്രധാനപങ്കെന്ന് പഠനം

  അടുത്തയിടെ നടന്ന ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത്, അഗ്നിപര്‍വ്വതങ്ങള്‍ക്ക് ഭൂമിയുടെ പ്രവര്‍ത്തനങ്ങളിലുള്ള പങ്കിനെപ്പറ്റിയുള്ള നാമറിയാത്ത വസ്തുതകളാണ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഭൂമി വളരെ സങ്കീര്‍ണ്ണമായ പ്രക്രിയകളിലൂടെയാണ് കടന്നു പോകുന്നത്. ഭൂമിശാസ്ത്രപരമായ ഗവേഷണങ്ങള്‍ വർഷങ്ങളായി നടക്കുന്നുണ്ട് എങ്കിലും ഭൂമിയെപ്പറ്റിയുള്ള ചില കണ്ടെത്തലുകള്‍ നമ്മെ ഇപ്പോഴും വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തയിടെ നടന്ന ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത്, അഗ്നിപര്‍വ്വതങ്ങള്‍ക്ക് ഭൂമിയുടെ പ്രവര്‍ത്തനങ്ങളിലുള്ള പങ്കിനെപ്പറ്റിയുള്ള നാമറിയാത്ത വസ്തുതകളാണ്. ഭൂമിയുടെ താപനില സ്ഥിരപ്പെടുത്തുന്നതില്‍ ഇവ കഴിഞ്ഞ കോടിക്കണക്കിന് വര്‍ഷങ്ങളായി സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടന്നാണ് കണ്ടെത്തലുകള്‍ പറയുന്നത്.

   ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വ്വകലാശാല, ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വ്വകലാശാല, അമേരിക്കയിലെ ഒട്ടാവ സര്‍വ്വകലാശാല, ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്. അവര്‍ കഴിഞ്ഞ 40 കോടി വര്‍ഷങ്ങളായി ഖര ഭൂമിയിലും, അന്തരീക്ഷത്തിലും, സമുദ്രത്തിലും നടക്കുന്ന പ്രക്രിയകളെ നിരീക്ഷണത്തിലൂടെ പഠിക്കുകയായിരുന്നു. അവര്‍ എത്തിച്ചേര്‍ന്ന കണ്ടെത്തലുകള്‍ നേച്ചര്‍ ജിയോസയൻസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഭൂമിയുടെ ഉപരിതലത്തിലുള്ള പാറകളില്‍ സംഭവിക്കുന്ന സ്വാഭാവികമായ വിഘടനവും വിശ്ലേഷണവും ഉള്‍പ്പെടുന്ന രാസ കാലാവസ്ഥാ പ്രക്രിയയിലെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. ഈ പ്രക്രിയ മഗ്നീഷ്യം, കാല്‍സ്യം പോലെയുള്ള മൂലകങ്ങള്‍ ഉൽപ്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നു. അവ നദികളൂടെ ഒഴുകി സമുദ്രത്തിലും എത്തുന്നു. ഈ മൂലകങ്ങള്‍ ധാതുക്കളായി മാറുകയും കാര്‍ബണ്‍ഡയോക്‌സൈഡ് ജലത്താല്‍ വലയം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ അന്തരീക്ഷത്തിലേക്ക് പ്രകാശനം ചെയ്യപ്പെടുന്ന വാതകത്തെ പരിശോധിക്കാനും അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവും ആഗോളനിലയിലുള്ള കാലാവസ്ഥകളുടെ അളവും ഭൂമിശാസ്ത്രപരമായ സമയത്തെ ആസ്പദമാക്കി കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

   ഗവേഷണത്തിനായി, മെഷീന്‍ ലേണിങ്ങിന്റെ അല്‍ഗരിതങ്ങളും പ്ലേറ്റ് ടെക്ടോണിക്ക് (ഭൂമിയുടെ അന്തര്‍ഭാഗത്തെ സംബന്ധിച്ച ഒരു സിദ്ധാന്തം) പുനര്‍നിര്‍മ്മാണങ്ങളും ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ഒരു നൂതനമായ 'ഭൂമിയുടെ ശൃംഖല' നിര്‍മ്മിച്ചു. ഈ പരീക്ഷണം, ഗവേഷകരെ, ഭൗമവ്യവസ്ഥയ്ക്കുള്ളിലെ കാലാകാലങ്ങളായുള്ള പ്രബലമായ ഇടപെടലുകളെക്കുറിച്ചും അവയുടെ വികസന രീതികളെക്കുറിച്ചും പഠിക്കാന്‍ സഹായിച്ചു.

   കഴിഞ്ഞ 40 കോടി വർഷങ്ങളിൽ, ഭൂഖണ്ഡാന്തര അഗ്നിപർവ്വത കമാനങ്ങളും, അഗ്നിപർവ്വത ശൃംഖലകളുമാണ് കാലാവസ്ഥാ തീവ്രതയ്ക്ക് പ്രധാനപ്പെട്ട നിർണ്ണായകങ്ങളായതെന്ന് ഈ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. അഗ്നിപർവ്വതങ്ങൾ വേഗതയേറിയ മണ്ണൊലിപ്പ് എന്ന സവിശേഷതയ്ക്ക് പേരുകേട്ട പ്രകൃതിയാലുള്ള നിർമ്മിതികളാണ്. അവ സമുദ്രജലത്താൽ കാർബൺഡയോക്സൈഡിനെ വലയം ചെയ്യാൻ സഹായകമാകുന്ന ധാതുക്കളെ സമുദ്രങ്ങളിലേക്ക് ദ്രുതഗതിയിൽ ഒഴുകാൻ പാകത്തിന് കാലാവസ്ഥാ പ്രക്രിയ സുഗമമാക്കുന്നു.

   കോടിക്കണക്കിന് വർഷങ്ങളായി തുടരുന്ന ഭൂമിയുടെ കാലാവസ്ഥയിലെ സ്ഥിരത ഭൂഖണ്ഡാന്തര അന്തർഭാഗത്തും കടൽത്തീരത്തും തമ്മിലുള്ള കാലാവസ്ഥാ സന്തുലിതാവസ്ഥയെയുമാണ് ചൂണ്ടിക്കാട്ടുന്നത് എന്ന സിദ്ധാന്തത്തെയും പഠനം വെല്ലുവിളിക്കുന്നുണ്ട്. ഭൂമിയുടെ ഉപരിതല കാലാവസ്ഥയുടെ പ്രബലമായ സാരഥി, ഭൂപ്രദേശങ്ങളും കടൽത്തീരങ്ങളും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വടംവലി മൂലമാണന്ന ഇപ്പോൾ നിലനിൽക്കുന്ന ആശയത്തെ, ഗവേഷണത്തിലൂടെ പുറത്ത് വന്ന കണ്ടെത്തലുകൾ പാടെ തള്ളിക്കളഞ്ഞു.

   എന്തായാലും, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പുതിയ കണ്ടെത്തലുകൾ, ഭാവിയിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിർണായകമായ ഉൾക്കാഴ്ചകൾ നൽകുന്നു. കൂടാതെ, കൃത്രിമമായി മെച്ചപ്പെട്ട കാലാവസ്ഥ ഉപയോഗിക്കുന്നത് അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ സ്ഥിതി നിലനിർത്താൻ സഹായിക്കുമെന്നും പഠനം നിർദ്ദേശിക്കുന്നു.
   Published by:user_57
   First published:
   )}