നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Plastic Waste | കോവിഡിന്റെ അടുത്ത ഇര സമുദ്രമോ? ആശുപത്രി മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നുവെന്ന് പഠനം

  Plastic Waste | കോവിഡിന്റെ അടുത്ത ഇര സമുദ്രമോ? ആശുപത്രി മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നുവെന്ന് പഠനം

  2020 മുതല്‍ 2021 ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏഷ്യയില്‍ നിന്നാണ് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക് എത്തുന്നത്.

  • Share this:
   കോവിഡ് മഹാമാരിക്ക് (covid pandemic) പിന്നാലെ പ്ലാസ്റ്റിക്ക് (plastic) മഹാമാരി ലോകത്തെ വേട്ടയാടുകയാണ്. ഒരു പഠന പ്രകാരം, 25,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ലോകത്തെ സമുദ്രങ്ങളിലേക്ക് (ocean) വലിച്ചെറിയപ്പെടുന്നത്. 2020 മുതല്‍ 2021 ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏഷ്യയില്‍ (asia) നിന്നാണ് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക് എത്തുന്നത്. ആശുപത്രി മാലിന്യങ്ങളാണ് (hospital waste) ഇവയിൽ അധികവും.

   നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേണല്‍ പ്രൊസീഡിംഗില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമുദ്രങ്ങളിലെ ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴകളിലേക്ക് എത്തുന്നുണ്ടെന്നും പഠനം ഊന്നിപ്പറയുന്നു. ഇതില്‍ മൊത്തം പ്ലാസ്റ്റിക് പുറന്തള്ളലിന്റെ 73 ശതമാനവും ഏഷ്യന്‍ നദികളില്‍ നിന്നാണ്. ഇതില്‍ പ്രധാനമായും ഇന്‍ഡസ്, ഷട്ട് അല്‍-അറബ്, യാങ്‌സ് എന്നീ മൂന്ന് നദികളാണ് സംഭാവന ചെയ്യുന്നത്. ഇവ പിന്നീട് പേര്‍ഷ്യന്‍ ഗള്‍ഫ്, അറേബ്യന്‍ കടല്‍, ഈസ്റ്റ് ചൈന കടല്‍, എന്നിവയിലേക്ക് മാലിന്യങ്ങള്‍ പുറന്തള്ളുന്നു.

   മറുവശത്ത്, യൂറോപ്യല്‍ നദികളില്‍, മറ്റു ഭൂഖണ്ഡങ്ങളില്‍ 11 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുറന്തള്ളുന്നത്. പഠനമനുസരിച്ച്, സമുദ്രത്തിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ ഒരു പ്രധാന ഭാഗം മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ബീച്ചുകളിലോ കടല്‍ത്തീരത്തോ അടിഞ്ഞുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ചെറിയ ഒരു ഭാഗം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തിലേക്ക് വഴിമാറുകയും അത് ഒരു മാലിന്യ പാക്കേജായി മാറുകയും ചെയ്യുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

   വ്യക്തികളില്‍ നിന്നുള്ള മാലിന്യങ്ങളേക്കാള്‍ എത്രയോ അധികമാണ് മെഡിക്കല്‍ മാലിന്യങ്ങളെന്നാണ് പഠനം പറയുന്നത്. ''കോവിഡ് 19 കേസുകളില്‍ ഭൂരിഭാഗവും എഷ്യന്‍ രാജ്യങ്ങളില്‍ നിന്നല്ലെങ്കിലും, അവിടെ നിന്നാണ് കൂടുതല്‍ മാലിന്യങ്ങളും വരുന്നത്'' സ്‌ക്രിപ്‌സ് ഓഷ്യനോഗ്രഫി അസിസ്റ്റന്റ് പ്രൊഫസര്‍ ആമി ഷാര്‍ട്ടപ് പറയുന്നു. കോവിഡ് മഹാമാരിയ്ക്ക് മുമ്പ് തന്നെ മാലിന്യ സംസ്‌കരണത്തിൽ പിന്നിലുള്ള ആശുപത്രികളായിരുന്നു അധിക മാലിന്യത്തിന്റെ ഏറ്റവും വലിയ ഉറവിടം. ഇവർക്ക് കൂടുതല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമുള്ള സജ്ജീകരണമില്ലെന്നും പഠനത്തിൽ പറയുന്നു.

   നാന്‍ജിംഗ് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് അറ്റ്മോസ്‌ഫെറിക് സയന്‍സസിലെയും യുസി സാന്‍ ഡിയാഗോയിലെ സ്‌ക്രിപ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യാനോഗ്രഫിയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കിയത്. പഠനത്തിനായി, ഭൂമിയില്‍ നിന്ന് പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ മഹാമാരിയുടെ പങ്ക് അളക്കാന്‍ ഗവേഷകര്‍ പുതുതായി വികസിപ്പിച്ചെടുത്ത സമുദ്ര പ്ലാസ്റ്റിക് സംഖ്യാ മാതൃക ഉപയോഗിച്ചു. ന്യൂട്ടന്റെ ചലന നിയമത്തെയും സംരക്ഷണ നിയമത്തെയും അടിസ്ഥാനമാക്കിയാണ് ഈ മാതൃക നിര്‍മ്മിച്ചത്.

   ആര്‍ട്ടിക് സമുദ്രത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഏകദേശം 80 ശതമാനം പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പെട്ടെന്ന് മുങ്ങിപ്പോകുമെന്നും 2025 ഓടെ ഒരു വൃത്താകൃതിയിലുള്ള പ്ലാസ്റ്റിക് ശേഖരണ മേഖല രൂപീകരിക്കുമെന്നും മോഡല്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾക്കൊണ്ടും കാലാവസ്ഥാ വ്യതിയാനം കൊണ്ടും ആര്‍ട്ടിക്കിലെ പരിസ്ഥിതി വ്യവസ്ഥ നേരത്തെ തന്നെ ദുര്‍ബലമാണ്. കോവിഡിന്റെ പിന്തുടര്‍ച്ചയെന്നോണമുള്ള ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടി എത്തുമ്പോള്‍ ആശങ്കയുടെ മറ്റൊരു പാളി കൂടിയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}