• HOME
  • »
  • NEWS
  • »
  • world
  • »
  • മുസ്ലീംങ്ങൾ അല്ലാത്തവർക്ക് മദ്യപിക്കാം; നിയമ പരിഷ്ക്കരണത്തിനൊരുങ്ങി സുഡാൻ

മുസ്ലീംങ്ങൾ അല്ലാത്തവർക്ക് മദ്യപിക്കാം; നിയമ പരിഷ്ക്കരണത്തിനൊരുങ്ങി സുഡാൻ

മുസ്‌ലിംകൾ അല്ലാത്തവർക്കുള്ള മദ്യ നിരോധനം, പരസ്യമായി അടിക്കുക തുടങ്ങിയ നിയമങ്ങളാണ് സുഡാൻ പിൻവലിക്കുന്നത്.

Women's groups have been campaigning for an easing of various Sudanese laws

Women's groups have been campaigning for an easing of various Sudanese laws

  • Share this:
    മുപ്പത് വർഷത്തിലേറെ ഇസ്ലാമിക ഭരണത്തിനുശേഷം രാജ്യത്തെ പ്രാകൃതമായി നിയമങ്ങൾ പരിഷ്ക്കരിക്കാനൊരുങ്ങി സുഡാൻ. മുസ്‌ലിംകൾ അല്ലാത്തവർക്കുള്ള മദ്യ നിരോധനം, പരസ്യമായി അടിക്കുക  തുടങ്ങിയ നിയമങ്ങളാണ് സുഡാൻ പിൻവലിക്കുന്നത്.
    “സുഡാനിലെ മനുഷ്യാവകാശ ലംഘന നിയമങ്ങളെല്ലാം ഞങ്ങൾ ഉപേക്ഷിക്കും,” നിയമന്ത്രി നസ്രീദീൻ അബ്ദുൾബാരിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

    പുതിയ നിയമങ്ങളുടെ ഡ്രാഫ്റ്റ് കഴിഞ്ഞയാഴ്ച പാസാക്കിയെങ്കിലും അവയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ആദ്യത്തെ പൊതു വിശദീകരണമാണിത്.
    TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
    പുതിയ നിയമം  അനുസരിച്ച്, സ്ത്രീകൾക്ക് അവരുടെ കുട്ടികളോടൊപ്പം യാത്ര ചെയ്യാൻ പുരുഷന്റെ അനുമതി ആവശ്യമില്ല. മുസ്ലീംങ്ങൾ അല്ലാത്തവർക്ക് മദ്യപിക്കാമെങ്കിലും മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം മദ്യപിച്ചാൽ ശിക്ഷിക്കപ്പെടും.

    ജനകീയ പ്രക്ഷോഭത്തിലൂടെ സുഡാനിലെ ഭരണാധികാരി ഒമർ അൽ ബഷീറിനെ കഴിഞ്ഞ വർഷം പുറത്താക്കിയതിന് പിന്നാലെയാണ് രാജ്യത്തെ നിയമം പരിഷ്ക്കരിക്കുന്നത്.

    ബഷീറിനെയും അദ്ദേഹത്തിന്റെ മുൻ സഖ്യകക്ഷികളെയും പുറത്താക്കിയവരുടെ പ്രതിനിധികളാണ് ഇപ്പോൾ രാജ്യത്ത് ഭരണം കൈയ്യാളുന്നത്.
    Published by:Aneesh Anirudhan
    First published: