നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ ചാവേറാക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

  അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ ചാവേറാക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

  യുഎസ്, നാറ്റോ സൈന്യം അഫ്ഗാൻ വിട്ടതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

  Photo- AFP

  Photo- AFP

  • Share this:
   കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിൽ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ നടന്ന ചാവേറാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഗൊസാർ-ഇ-സെയ്ദ് അബാദ് പള്ളിയിൽ ‍വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

   യുഎസ്, നാറ്റോ സൈന്യം അഫ്ഗാൻ വിട്ടതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ ആണെന്ന് താലിബാന്‍ ആരോപിച്ചു. ഷിയാ മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് കുന്ദൂസ്. ന്യൂനപക്ഷമായ ഷിയാ മുസ്ലിങ്ങൾക്ക് നേരേ ഐഎസ് നിരന്തരം ആക്രമണം നടത്താറുണ്ട്.   ഷിയാ സഹോദരങ്ങളുടെ സുരക്ഷ താലിബാൻ ഉറപ്പുവരുത്തുമെന്ന് കുന്ദൂസ് പ്രവിശ്യ പൊലീസ് ഉപമേധാവി മുഹമ്മദ് ഒബൈദ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

   English Summary: The Taliban say a suicide bomb attack on worshippers at a Shiite mosque in the Afghan city of Kunduz killed at least 100 people Friday, in the bloodiest assault since US forces left the country. Scores more victims from the minority community were wounded in the blast, which has not been claimed but appears designed to further destabilise Afghanistan in the wake of the Taliban takeover. The extremist Islamic State group, bitter rivals of the Taliban, has repeatedly targeted Shiites in a bid to stir up sectarian violence in Sunni-majority Afghanistan.
   Published by:Rajesh V
   First published:
   )}