• HOME
 • »
 • NEWS
 • »
 • world
 • »
 • Indonesia | ഇന്തോനേഷ്യയുടെ മുൻ പ്രസിഡന്റ് സുകര്‍ണോയുടെ കവിയായ മകള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക്

Indonesia | ഇന്തോനേഷ്യയുടെ മുൻ പ്രസിഡന്റ് സുകര്‍ണോയുടെ കവിയായ മകള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക്

ചൊവ്വാഴ്ച ബാലിയിലുള്ള ബുലെലെങ് റീജന്‍സിയില്‍ ഉള്‍പ്പെടുന്ന ബേല്‍ അഗുങ് സിംഗരാജയിലെ സുകാര്‍ണോ സെന്റര്‍ ഹെറിറ്റേജ് ഏരിയയില്‍ മതപരിവര്‍ത്തനത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ നടക്കും

സുകര്‍ണോയുടെ മൂന്നാമത്തെ മകളാണ് സുക്മാവതി സുകര്‍ണോപുത്രി(Photo- IANS)

സുകര്‍ണോയുടെ മൂന്നാമത്തെ മകളാണ് സുക്മാവതി സുകര്‍ണോപുത്രി(Photo- IANS)

 • Last Updated :
 • Share this:
  ഇന്തോനേഷ്യയുടെ (Indonesia) രാഷ്ടപിതാവും ആദ്യ പ്രസിഡന്റുമായ സുകര്‍ണോയുടെ (Former President Sukarno)മകള്‍ സുക്മാവതി സുകര്‍ണോപുത്രി (Sukmawati Sukarnoputri) ഇസ്ലാം മതം (Islam) ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ (Hinduism) ചേരുന്നു. സുകര്‍ണോയുടെ മൂന്നാമത്തെ മകളാണ് സുക്മാവതി സുകര്‍ണോപുത്രി. സുക്മാവതി, ഒക്ടോബര്‍ 26 ന് ഇസ്ലാമില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് സിഎന്‍എന്‍ ഇന്തോനേഷ്യ (CNN Indonesia) റിപ്പോര്‍ട്ട് ചെയ്തു. 'സുദി വദാനി'യെന്ന ചടങ്ങിലൂടെയാണ് സുക്മാവതി ഹിന്ദുമതം സ്വീകരിക്കുന്നത്.

  ചൊവ്വാഴ്ച ബാലിയിലുള്ള ബുലെലെങ് റീജന്‍സിയില്‍ ഉള്‍പ്പെടുന്ന ബേല്‍ അഗുങ് സിംഗരാജയിലെ സുകാര്‍ണോ സെന്റര്‍ ഹെറിറ്റേജ് ഏരിയയില്‍ മതപരിവര്‍ത്തനത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ നടക്കുമെന്നാണ് ശനിയാഴ്ചത്തെ റിപ്പോര്‍ട്ട്. മുമ്പുതന്നെ ഹിന്ദുമത വിശ്വാസങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന സുക്മാവതി രാജ്യത്തിലെ വിവിധ ഹിന്ദു പുരോഹിതരുമായി കൂടിക്കാഴ്ചകളും നടത്താറുണ്ടായിരുന്നു. കുടുംബത്തിന്റെ സമ്മതത്തോടെയാണ് സുക്മാവതി മതം മാറ്റത്തിനൊരുങ്ങുന്നതെന്നും മുത്തശ്ശിയായ ഇഡ ആയും ന്യോമന്‍ റായ് സ്രിംബെന്റെ സ്വാധീനമാണ് അവരുടെ മതം മാറ്റത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  മുന്‍ പ്രസിഡന്റ് മേഘാവതി സുകര്‍ണോപുത്രിയുടെ അനുജത്തിയുമാണ് 70-കാരിയായ സുക്മാവതി സുകര്‍ണോപുത്രി. നിലവില്‍ രാജ്യത്തെ ഭരണപാര്‍ട്ടിയുടെ നേതാവ് കൂടിയാണ് മേഘാവതി സുകര്‍ണോപുത്രി. ഇന്തോനേഷ്യന്‍ നാഷണല്‍ പാര്‍ട്ടിയുടെ (പാര്‍ട്ടായി നാഷണല്‍ ഇന്തോനേഷ്യ-പിഎന്‍ഐ) സ്ഥാപക കൂടിയാണ് സുക്മാവതി. മങ്കുനെഗര രാജകുടുംബത്തിലെ കഞ്ചെംഗ് ഗുസ്തി പംഗേരന്‍ അദിപതി ആര്യ മങ്കുനെഗര ix രാജകുമാരനെ വിവാഹം കഴിച്ചെങ്കിലും 1984-ല്‍ അവര്‍ വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുമുണ്ട്.

  Also Read- കാമുകി മരിക്കുന്നതിന് തൊട്ടുമുമ്പ് ഐസിയുവിൽവെച്ച് വിവാഹം കഴിച്ചു; യുവാവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

  കവിയത്രിയായ സുക്മാവതി സുകര്‍ണോപുത്രിക്ക് നേരെ രാജ്യത്തെ ഇസ്ലാമിസ്റ്റുകളുടെ നിരന്തര ഭീഷണിയുണ്ടാവാറുണ്ട്. 2018 ല്‍, ഇസ്ലാം മതത്തിനെ അവഹേളിക്കുന്ന ഒരു കവിത ചൊല്ലിയെന്ന് ആരോപിച്ച് സുക്മാവതി സുകര്‍ണോപുത്രിക്കെതിരെ രാജ്യത്തെ കടുത്ത ഇസ്ലാമിക സംഘടനകള്‍ മതനിന്ദ പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് സുക്മാവതി മാപ്പ് പറഞ്ഞതായി ദി സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്തോനേഷ്യന്‍ ഉലെമ ഡിഫന്‍സ് ടീം, ഇന്തോനേഷ്യന്‍ ഇസ്ലാമിക് സ്റ്റുഡന്റ് മൂവ്‌മെന്റ് തുടങ്ങിയ ഇസ്ലാമിക സംഘടനകള്‍ ഇവരുടെ മാപ്പ് അംഗീകരിച്ചിരുന്നില്ല.

  ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മതമാണ് ഇസ്ലാം. ഈ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രം ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള ഒരു രാജ്യമാണ്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. പസഫിക് മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ് ഈ രാജ്യം. രാജ്യ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ജക്കാര്‍ത്തയാണ്. രാജ്യത്തെ പകുതിയോളം പേര്‍ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോര്‍ണിയോ, പപുവ, സുലവേസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകള്‍.

  1945 മുതല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായിരുന്നു സുകര്‍ണോ. 1967 വരെ അദ്ദേഹം ഭരണത്തിലുണ്ടായിരുന്നു. നയതന്ത്രത്തിലൂടെയും സൈനികനടപടികളിലൂടെയും 1949ല്‍ ഇന്തോനേഷ്യയ്ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ കൂടെ മികവാണ്. സംഘര്‍ഷഭരിതവും കുഴഞ്ഞുമറിഞ്ഞതുമായ പാര്‍ലിമെന്ററി ജനാധിപത്യകാലഘട്ടത്തിനുശേഷം 1957ല്‍ അദ്ദേഹം ഏകാധിപത്യപരമായ നിയന്ത്രിത ജനാധിപത്യരീതി കൊണ്ടുവന്നു.
  Published by:Rajesh V
  First published: