ബ്രൂണെ: ബ്രൂണെയ്ക്ക് ആഘോഷമായി സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെ മകള്‍ ഫദ്സില്ല ലുബാബുള്‍ രാജാകുമാരിയുടെ വിവാഹം. ജനുവരി 23നാണ് രാജകുമാരി കാമുകനായ അബ്ദുള്ള അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്. സുല്‍ത്താന്റെ രണ്ടാം ഭാര്യ മറിയം അബ്ദുള്‍ അസീസിനുണ്ടായ മകളാണിത്.
സോഷ്യല്‍ മീഡിയയില്‍ താരമായ മതീന് രാജകുമാരനുള്‍പ്പെടെ നാല് മക്കളാണ് സുല്‍ത്താന്‍ ഹാജയിലുള്ളത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചടങ്ങുകളോടെയായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയയില്‍ താരമായ മതീന് രാജകുമാരനുള്‍പ്പെടെ നാല് മക്കളാണ് സുല്‍ത്താന്‍ ഹാജയിലുള്ളത്.
1700ല്‍പ്പരം മുറികളുള്ള കൊട്ടാരത്തിലെ ഹാളില്‍ അയ്യായിരം ആളുകള്‍ക്ക് ഒരുമിച്ച് കൂടിച്ചേരാം. വിവാഹത്തിന്റെ മറ്റൊരു ചടങ്ങ് ബ്രൂണെയിലെ ഒമര്‍ അലി സൈഫുദ്ദിന് പള്ളിയിലാണ് നടന്നത്. രാജകുടുംബത്തില്‍ തലമുറകളായ കൈമാറി വന്ന ആഭരണം അണിഞ്ഞുകൊണ്ടാണ് ഫദ്സില്ല വരനായ അബ്ദുള്ള അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ 75 ആം സ്ഥാനത്താണ് ബ്രൂണെ സുല്‍ത്താനുള്ളത്. സുല്‍ത്താന്റെ ആഡംബര വാഹന ശേഖരങ്ങളുടേയും കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തിന്റേയും വിശേഷങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.
2008ല്‍ ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പു പ്രകാരം സുല്‍ത്താന്റെ ആസ്തി 20 ബില്യണ്‍ ഡോളറാണ്. ഏഴായിരത്തിലധികം കാറുകളും ഇതിലുള്‍പെടുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.