HOME » NEWS » World » SUPERMOON HELPED FREE CONTAINER SHIP FROM THE SUEZ CANAL

ക്രെയിനുകളോ ടഗ് ബോട്ടുകളോ അല്ല; സൂയിസ് കനാലിൽ കുടുങ്ങിയ കപ്പലിനെ രക്ഷിച്ചത് സൂപ്പർ മൂൺ

ലോക വ്യാപാര രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച സൂയിസ് കനാലിലെ കപ്പലിനെ രക്ഷിച്ചത് സൂപ്പർ മൂൺ ആണ്. എങ്ങനെ?

News18 Malayalam | news18-malayalam
Updated: March 30, 2021, 2:06 PM IST
ക്രെയിനുകളോ ടഗ് ബോട്ടുകളോ അല്ല; സൂയിസ് കനാലിൽ കുടുങ്ങിയ കപ്പലിനെ രക്ഷിച്ചത് സൂപ്പർ മൂൺ
A satellite image shows the Suez Canal blocked by the stranded container ship Ever Given in Egypt March 25, 2021. Twitter via Reuters
  • Share this:
സൂയിസ് കനാലിന് ഇടയിൽ കുടുങ്ങിയ ചരക്കു കപ്പൽ എവർ ഗിവൺ ആറ് ദിവസങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് ചലിച്ചു തുടങ്ങിയത്. ശക്തമായ കാറ്റിനെ തുടർന്നാണ് നിയന്ത്രണം തെറ്റി മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായ സൂയിസ് കനാലിന് കുറുകെ കപ്പൽ കുടുങ്ങിയത്.

സൂയിസ് കനാലിലൂടെയുള്ള ചരക്ക് ഗതാഗതം ഇതുമൂലം തടസ്സപ്പെട്ടിരുന്നു. ലോക വ്യാപാര രംഗത്ത് വലിയ ആശങ്കകളാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. എവർ ഗിവൺ വഴി മുടക്കിയതോടെ മൂന്നൂറിലധികം കപ്പലുകളാണ് പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയായിരുന്നു.

കനാലിന്റെ ഇരുഭാഗങ്ങളിലുമുള്ള മണൽതിട്ടകളിൽ ഇടിച്ചു നിൽക്കുന്ന കപ്പലിനെ നീക്കാനായി ക്രെയിനുകളും വലിയ ടഗ് കപ്പലുകളും ദിവസങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ എവർ ഗിവണിനേയും വ്യാപാര ലോകത്തേയും രക്ഷിച്ചത് ഇവയൊന്നുമല്ല. അത് സൂപ്പർ മൂൺ ആണ്.

സൂപ്പർമൂൺ മൂലമുണ്ടായ ഉയർന്ന വേലിയേറ്റത്തിൽ നിന്ന് കണ്ടെയ്‌നറിന് ചലിക്കാനുള്ള ഊർജം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ മൂൺ സമയത്ത് വേലിയേറ്റത്തിന്റെ ആക്കം കൂടുതലായി അനുഭവപ്പെടാറുണ്ട്. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവത സ്ഫോടനം തുടങ്ങിയവ സൂപ്പർമൂൺ കാലത്തുണ്ടാവാറുണ്ട്.
Also Read-ഒടുവിൽ ഒന്നനങ്ങി; ആറ് ദിവസങ്ങൾക്ക് ശേഷം സൂയിസ് കനാലിൽ കുടുങ്ങിയ കപ്പൽ ചലിച്ചു തുടങ്ങി

സൂപ്പർമൂ‍ൺ ഉണ്ടാകുന്ന സമയങ്ങളിൽ ഭൂമിയിൽ ശക്തമായ തിരമാലകൾക്കും ഭൂചലനത്തിനും സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ വിലയിരുത്തൽ. ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

Also Read-സെക്സ് ടോയ്‌സ് നിറച്ച കപ്പലും സൂയസ് കനാലിൽ കുടുങ്ങി

2018-ൽ നിർമിച്ച പനാമയിൽ റജിസ്റ്റർ ചെയ്ത എവർ ഗിവൺ എന്ന കപ്പൽ മോശം കാലാവസ്ഥയെ തുടർന്നുണ്ടായ അപകടത്തിലാമ് കനാലിൽ കുടുങ്ങിപ്പോയത്. ചൈനയിൽ നിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്ക് പോവുകയായിരുന്നു ചരക്കുകപ്പൽ.

25 ഓളം ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ജീവനക്കാരെല്ലാം സുരക്ഷിതരായിരിക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഈജിപ്തുകാരായ രണ്ട് പൈലറ്റുമാരും കപ്പലിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഏതാണ്ട് രണ്ടു ലക്ഷം മെട്രിക് ടൺ ഭാരമുണ്ട് എവർ ഗിവൺ.

ലോകത്താകെ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കണ്ടെയിനറുകളിൽ 30%-വും സൂയിസ് കനാലിലൂടെയാണ് പോകുന്നത്. ഒപ്പം, ആകെ ചരക്കു കൈമാറ്റത്തിന്റെ 12%-വും നടക്കുന്നത് ഈ കനാലിലൂടെയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ സൂയിസിലൂടെയാണ് ക്രൂഡ് ഓയിൽ വിതരണത്തിന്റെ 4%-വും നടക്കുന്നത്. അതുകൊണ്ടുതന്നെ, വ്യാപാരരംഗത്ത് ഈ ഗതാഗതക്കുരുക്ക് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
Published by: Naseeba TC
First published: March 30, 2021, 2:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories