കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 215 ആയി ഉയർന്നു. ഇതിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പടെ 35 പേർ വിദേശികളാണ്. മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് ഔദ്യോഗികമായി അറിയിച്ചു. ഇതിൽ ഒരു മലയാളിയുമുണ്ട്. കാസർകോട് മെഗ്രാൽപുത്തൂർ സ്വദേശി റസീനയാണ് സ്ഫോടനത്തിൽ മരിച്ച മലയാളി. ഇന്ത്യ, ചൈന, ജപ്പാൻ, പാകിസ്ഥാൻ, മൊറോക്കോ, ബംഗ്ലാദേശ്, ബ്രിട്ടൻ, ഹോളണ്ട്, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മരിച്ച വിദേശികൾ. കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായി എട്ട് സ്ഫോടനങ്ങളാണ് നടന്നത്.
കൊച്ചിക്കാടെയിലെ സെന്റ് സെബാസ്ത്യൻസ് ആൻഡ് ബറ്റിക്കോള ചർച്ചിലാണ് ഈസ്റ്റർ കുർബാനയ്ക്കിടെ സ്ഫോടനം ഉണ്ടായത്. ഷംഗ്രി ലാ ഹോട്ടൽ, സിന്നമൺ ഗ്രാൻഡ്, കിംഗ്സ് ബറി ഹോട്ടൽ എന്നിവിടങ്ങളിലും സ്ഫോടനം ഉണ്ടായി. സ്ഫോടനത്തിൽ 400ൽ ഏറെ പേർക്ക് പരിക്കേറ്റു.
SriLanka Terror Attack: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ മലയാളിയുംസ്ഫോടന വസ്തുക്കൾകൊണ്ടുവന്ന ട്രക്കിന്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം. നവമണി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടന പരമ്പരകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന ഏഴോളം പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും ലങ്കയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ദ്രുതഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അധികൃതർ പറയുന്നു.
ദേവാലയങ്ങളിൽ ഈസ്റ്റർ കുർബാനയ്ക്കിടെ ആയിരുന്നു ആദ്യം സ്ഫോടനം ഉണ്ടായത്. ഞായറാഴ്ച രാവിലെ കുർബാനയ്ക്കിടെ 08.45ന് ആയിരുന്നു സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.