നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കുട്ടിക്ക് റഷ്യന്‍ പ്രസിഡണ്ട് പുടിന്റെ പേരിടണമെന്ന് മാതാപിതാക്കള്‍; അനുവദിക്കില്ലെന്ന് സ്വീഡിഷ് അധികൃതര്‍

  കുട്ടിക്ക് റഷ്യന്‍ പ്രസിഡണ്ട് പുടിന്റെ പേരിടണമെന്ന് മാതാപിതാക്കള്‍; അനുവദിക്കില്ലെന്ന് സ്വീഡിഷ് അധികൃതര്‍

  സ്വീഡനിലെ പട്ടണമായ ലാഹോമില്‍ നിന്നുള്ള ദമ്പതിമാരാണ് കുട്ടിയ്ക്ക് റഷ്യന്‍ പ്രസിഡണ്ടിന്റെ പേരിടാന്‍ തുടങ്ങിയത്

  • Share this:
   മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചുമതലയാണ്. അടുത്തിടെയാണ് പേരിടല്‍ സംബന്ധിച്ച കൗതുകകരമായ ഒരു വാര്‍ത്ത പുറത്ത് വന്നത്. ഒരു സ്വീഡിഷ് ദമ്പതികൾ തങ്ങളുടെ മകന് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമര്‍ പുടിന്‍ എന്ന് പേരിടാന്‍ തീരുമാനിച്ചു. എന്നാല്‍ അധികൃതര്‍ ഈ തീരുമാനം വിലക്കുകയാണ് ഉണ്ടായത്. സ്വീഡനിലെ പട്ടണമായ ലാഹോമില്‍ നിന്നുള്ള ദമ്പതിമാരാണ് കുട്ടിയ്ക്ക് റഷ്യന്‍ പ്രസിഡണ്ടിന്റെ പേരിടാന്‍ തുടങ്ങിയത്. കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്വീഡിഷ് ടാക്‌സ് ഏജന്‍സിയാണ് ഇവരുടെ അപേക്ഷ നിരസിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

   സ്വെറിഗസ് റേഡിയോയില്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ട് അനുസരിച്ച്, സ്കാന്‍ഡിനേവിയന്‍ രാജ്യത്തെ പേരിടല്‍ നിയമത്തിന്റെ പേരിലാണ് ദമ്പതികളുടെ ആവശ്യം നിരസ്സിക്കപ്പെട്ടത്. നിയമ പ്രകാരം, പേര് സ്വീകരിക്കുന്ന വ്യക്തി, ആദ്യ പേര് മൂലം ദ്രോഹിക്കപ്പെടുകയോ ബുദ്ധിമുട്ട് അനുഭവിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ല. ഇങ്ങനെയാണ് നിയമമെങ്കിലും, ഏത് കാരണത്തിന്റെ പേരിലാണ് ദമ്പതികളുടെ അപേക്ഷ ടാക്‌സ് അധികൃതര്‍ നിഷേധിച്ചത് എന്ന് വ്യക്തമല്ല. മറ്റൊരു പേരുമായി എത്താനാണ് ദമ്പതികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.

   ഇതാദ്യമായല്ല അധികൃതര്‍ക്ക് പ്രിയമല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് പേരിടുന്നതിൽ നിന്ന് മാതാപിതാക്കളെ വിലക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളുടെ മകന് ലൂസിഫര്‍ എന്ന് പേരിടാനുള്ള ഒരു ദമ്പതിമാരുടെ ശ്രമം അധികൃതര്‍ തടഞ്ഞത്. എന്നാല്‍ അവര്‍ പിന്‍മാറാന്‍ തയ്യാറാകാത്തതിനാല്‍, കേസ് കോടതിയിലെത്തി. ക്രിസ്ത്യന്‍ മത വിശ്വാസം അനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ നിന്നും പുറംതള്ളപ്പെട്ട മാലാഖയാണ് ലൂസിഫര്‍ എന്ന് ഓര്‍ക്കേണ്ടതുണ്ട്. ഒരിക്കല്‍ ദയാലുവായ മാലാഖ ആയിരുന്നെങ്കിലും, ദൈവത്തെ ധിക്കരിച്ചതിന്റെ പേരില്‍ ലൂസിഫര്‍ നരകത്തിന്റെ കുഴികളില്‍ വീണു പോവുകയായിരുന്നു.

   ഡെര്‍ബിഷൈറില്‍ നിന്നുള്ള ദമ്പതികളാണ് കുട്ടിയുടെ പേരിന്റെ പേരിൽ കോടതി കയറാൻ നിർബന്ധിതരായത്. സിറ്റി കൗണ്‍സിലിലെ രജിസ്ട്രാര്‍, ലൂസിഫര്‍ എന്ന പേര് കൊണ്ട് തങ്ങളുടെ ഇളയ മകന്‍ ജീവിതത്തില്‍ വിജയിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇവർ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ലാഡ് ബൈബിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യത്.

   ഔദ്യോഗികമായി ഒരു പരാതി ഫയല്‍ ചെയ്തതിന് ശേഷമാണ് അവര്‍ക്ക് കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചത്. തങ്ങള്‍ മതപരമായ കാര്യങ്ങള്‍ പിന്തുടരുന്നവരല്ല എന്നാണ് ഈ ദമ്പതിമാര്‍ പിന്നീട് പറഞ്ഞത്. കൂടാതെ ഗ്രീക്കില്‍ ലൂസിഫര്‍ എന്ന പദത്തിന് 'പുലരിയുടെ മകന്‍' എന്നും 'വെളിച്ചം കൊണ്ടു വരുന്നവന്‍' എന്നുമാണ് അര്‍ത്ഥമെന്നും അവർ കൂട്ടിച്ചേര്‍ത്തു. ബൈബിളിലും ലൂസിഫറിന്റെ അര്‍ത്ഥം 'പുലരിയുടെ മകന്‍' എന്നാണ്.

   കുട്ടിയുടെ പിതാവായ ഡാന്‍ ഷെല്‍ഡന്‍ ദി സണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, അധികൃതർ ഇവരോട് പറഞ്ഞത്, ഒരു ചെകുത്താന്റെ പേര് കുട്ടിയ്ക്ക് ഇടുന്നത് ന്യൂസിലന്റില്‍ പോലും നിയമ വിരുദ്ധമാണന്നാണ്. തുടർന്ന് അധികൃതർ കുട്ടിയുടെ മാതാപിതാക്കളോട് നിർദ്ദേശിച്ചത്, ഔദ്യോഗിക രേഖകളില്‍ കുട്ടിയ്ക്ക് മറ്റ് ഏതെങ്കിലും പേര് ഇടാനാണ്. അതു പോലെ, ലൂസിഫർ എന്ന പേര് തന്നെ വേണമെന്ന് മാതാപിതാക്കൾക്ക് നിര്‍ബന്ധമാണ് എങ്കില്‍ അവനെ വീട്ടില്‍ ലൂസിഫര്‍ എന്ന് വിളിച്ചോളു എന്നുമാണ്. ഈ സാഹചര്യങ്ങളിലാണ് കുട്ടിയുടെ പേരിന് വേണ്ടി മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.
   Published by:Karthika M
   First published:
   )}