നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിച്ചു, മുഖം മറയ്ക്കുന്നത് കുറ്റകരമായ രാജ്യങ്ങൾ ഇതാ

  സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിച്ചു, മുഖം മറയ്ക്കുന്നത് കുറ്റകരമായ രാജ്യങ്ങൾ ഇതാ

  മുഖം മൂടുകയാണെങ്കിൽ ബുർഖയും നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമത്തെ തുടർന്ന് കുടിയേറ്റം, ദേശീയത, മതേതരത്വം, സുരക്ഷ, ലൈംഗികത എന്നിവയിൽ ആളുകൾ ആശങ്ക ഉന്നയിച്ചതിനാൽ നിരോധനം പൊതുജനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു

  burqa

  burqa

  • News18
  • Last Updated :
  • Share this:
   സ്വിറ്റ്സർലൻഡിൽ ‘ബുർഖ’ നിരോധിച്ചു. ഞായറാഴ്ച നടന്ന റഫറണ്ടത്തിൽ നേരിയ വിജയം നേടിയതിനെ തുടർന്നാണ് രാജ്യത്ത് മുഖം മറയ്ക്കുന്നതിനുള്ള ബുർഖ നിരോധിച്ചത്. 2009ൽ പുതിയ മിനാരങ്ങൾ നിരോധിച്ച അതേ സംഘമാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്. ഇസ്ലാം മതവിഭാഗക്കാർ ധരിക്കുന്ന ശിരോവസ്ത്രം, ബുർഖ എന്നിവയാണ് രാജ്യത്ത് നിരോധിച്ചത്.

   നിങ്ങളുടെ മുഖം പുറത്ത് കാണിക്കുക എന്നതാണ് സ്വിറ്റ്സർലൻഡിന്റെ പാരമ്പര്യമെന്നും അത് തങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ അടയാളമാണെന്നും റഫറണ്ടം കമ്മിറ്റി ചെയർമാനും സ്വിസ് പീപ്പിൾസ് പാർട്ടിയുടെ പാർലമെന്റ് അംഗവുമായ വാൾട്ടർ വോബ്മാൻ വോട്ടെടുപ്പിന് മുമ്പ് വ്യക്തമാക്കി. മുഖം മൂടുന്നത് യൂറോപ്പിൽ കൂടുതൽ പ്രാധാന്യമുള്ള തീവ്ര രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രതീകമാണെന്നും സ്വിറ്റ്സർലൻഡിൽ ഇതിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

   രാജസ്ഥാനിൽ 72 ലക്ഷത്തിന്റെ മദ്യശാല വിറ്റുപോയത് 510 കോടി രൂപയ്ക്ക്

   സ്വിറ്റ്സർലൻഡിലെ മുസ്ലീം വിഭാഗങ്ങൾ പുതിയ തീരുമാനത്തെ അപലപിച്ചു. മുസ്ലിം ന്യൂനപക്ഷത്തെ ഒഴിവാക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് സ്വിറ്റ്‌സർലൻഡിലെ സെൻട്രൽ കൗൺസിൽ ഓഫ് മുസ്ലിംസ് പറഞ്ഞു. എന്നാൽ, സ്വിറ്റ്സർലൻഡിൽ പൊതുവേ ബുർഖ ധരിക്കുന്നവർ കുറവാണ്. 8.6 മില്യൺ ജനസംഖ്യയുള്ള സ്വിറ്റ്സർലൻഡിൽ ജനസംഖ്യയുടെ 5% മുസ്‌ലീം വിഭാഗക്കാരാണ്. ഇവരിൽ ഭൂരിഭാഗം പേരും തുർക്കി, ബോസ്നിയ, കൊസോവോ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരാണ്.

   45 വയസുള്ള യുവതിയെ കാണാതായി; മൃതദേഹം കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ

   പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ മുഖം മൂടുന്ന വസ്ത്രങ്ങൾ നിരോധിച്ച ഫ്രാൻസ് പോലുള്ള മറ്റ് രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡും ചേർന്നു. രണ്ട് സ്വിസ് കന്റോണുകളിൽ ഇതിനകം മുഖം മൂടുന്നതിന് പ്രാദേശിക നിരോധനം ഉണ്ട്. പൊതു ഇടങ്ങളിൽ മുഖം മൂടുന്നത് നിരോധിച്ച രാജ്യങ്ങളുടെ പട്ടിക ഇതാ:

   ഫ്രാൻസ്

   2011ലാണ് ഫ്രാൻസിൽ പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചത്. 2010 സെപ്റ്റംബർ 14ന് ഫ്രാൻസ് സെനറ്റ് ഈ നിയമം പാസാക്കി. മുഖംമൂടികൾ, ഹെൽമെറ്റുകൾ, നിഖാബുകൾ, മുഖം മറയ്ക്കുന്ന മറ്റ് ശിരോവസ്ത്രങ്ങൾ എന്നിവയാണ് പൊതു സ്ഥലങ്ങളിൽ നിരോധിച്ചത്. മുഖം മൂടുകയാണെങ്കിൽ ബുർഖയും നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമത്തെ തുടർന്ന് കുടിയേറ്റം, ദേശീയത, മതേതരത്വം, സുരക്ഷ, ലൈംഗികത എന്നിവയിൽ ആളുകൾ ആശങ്ക ഉന്നയിച്ചതിനാൽ നിരോധനം പൊതുജനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സുരക്ഷാ അപകടസാധ്യത കണക്കിലെടുത്ത് മുഖം മറയ്ക്കൽ വ്യക്തമായ തിരിച്ചറിയലിന് തടസ്സമാണെന്നും ഇസ്ലാമിക സമ്പ്രദായങ്ങളിൽ സ്ത്രീകളെ മുഖം മറയ്ക്കാൻ നിർബന്ധിക്കുന്നത് അടിച്ചമർത്തലാണെന്നും നിയമത്തെ അനുകൂലിച്ച അഭിഭാഷകർ വാദിച്ചു. എന്നാൽ വ്യക്തിഗത സ്വാതന്ത്ര്യത്തിൽ അതിക്രമിച്ച് കടക്കുകയും മുസ്ലിങ്ങളെ അവരുടെ വിശ്വാസത്തിൽ നിന്ന് തടഞ്ഞുവെന്നും നിരോധനത്തെ എതിർത്തവർ പറഞ്ഞു.

   ബെൽജിയം

   2011 മുതൽ ബെൽജിയത്തിൽ ബുർഖകൾ ഉൾപ്പെടെയുള്ള മുഖം മൂടുന്ന വസ്ത്രങ്ങൾ നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്ന ആളുകൾക്ക് പിഴയോ ഏഴു ദിവസം വരെ തടവോ അനുഭവിക്കേണ്ടി വരും. ബെൽജിയത്തിൽ 10 ലക്ഷം മുസ്ലീങ്ങൾ മാത്രമേ ഉള്ളൂ. അതിൽ വെറും 300 പേർ മാത്രമാണ് ബുർഖ അല്ലെങ്കിൽ നിഖാബ് ധരിക്കുന്നത്.

   ഡെൻമാർക്ക്

   2018 മെയ് മാസത്തിൽ നിയമം സാധൂകരിച്ചതിന് ശേഷം 2018 ഓഗസ്റ്റിലാണ് ഡെൻമാർക്കിൽ ബുർഖകൾ ആദ്യമായി നിരോധിച്ചത്. നിയമം പാലിക്കാത്തവരിൽ നിന്ന് 135 ഡോളർ വരെ പിഴ ഈടാക്കും.

   ഓസ്ട്രിയ

   ഓസ്ട്രിയയിൽ, മുഖം മൂടുന്ന വസ്ത്രം ധരിക്കുന്നതിന് എതിരായ നിയമം അനുസരിച്ച് ആളുകളുടെ നെറ്റി മുതൽ താടി വരെ കാണണമെന്നാണ് അനുശാസിക്കുന്നത്. 2017 മുതൽ നിരോധനം നിലവിലുണ്ട്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 150 ഡോളർ വരെ പിഴ ഈടാക്കും.

   ബൾഗേറിയ

   ബൾഗേറിയയിൽ, 2016 മുതൽ ബുർഖ നിരോധനം നിലവിലുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 750 ഡോളർ വരെയാണ് പിഴ. എന്നാൽ, കായിക വിനോദങ്ങളിലും ജോലിസ്ഥലത്തും പ്രാർത്ഥനാലയങ്ങളിലും ആളുകൾക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.

   നെതർലാൻഡ്‌സ്

   നെതർ‌ലാൻ‌ഡിൽ മുഖം മറച്ചാൽ 150 യൂറോ പിഴ നൽകേണ്ടി വരും. ഇവിടെ ബുർഖകൾ, മുഖം മൂടുന്ന ശിരോവസ്ത്രങ്ങൾ, പൂർണ്ണമായി മുഖം മറയ്ക്കുന്ന ഹെൽമെറ്റുകൾ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. 14 വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് നിരോധനം ഇവിടെ നിലവിൽ വന്നത്.
   Published by:Joys Joy
   First published:
   )}