• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിറിയയില്‍ കൂട്ടക്കുരുതി തുടര്‍ന്നാല്‍ ഇടപെടുമെന്ന് ബ്രിട്ടന്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരു ന്നുവെങ്കിലും ഇതെല്ലാം അവഗണിച്ച് സിറിയന്‍ സേന ആക്രമണം തുടരുകയാണ്.

news18
Updated: February 28, 2018, 5:19 PM IST
സിറിയയില്‍ കൂട്ടക്കുരുതി തുടര്‍ന്നാല്‍ ഇടപെടുമെന്ന് ബ്രിട്ടന്‍
A man is seen near a damaged building in the besieged town of Douma, Eastern Ghouta, Damascus, Syria February 25, 2018. REUTERS/Bassam Khabieh
news18
Updated: February 28, 2018, 5:19 PM IST
ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. വിമതരെ നേരിടാന്‍ സിറിയന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് റഷ്യ നടത്തുന്ന ആക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറുകണക്കിന് പേര്‍ക്കാണ് ജീവന്‍ നഷടമാകുന്നത്. രാസായുധമടക്കം പ്രയോഗിച്ച് നടത്തുന്ന ആക്രമണങ്ങളില്‍ ശ്വാസത്തിനായി പിടയുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സിറിയയിലെ കൂട്ടക്കുരുതിയ്‌ക്കെതിരെയും പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരെയും ലോകവ്യാപകമായി പ്രതിഷേധവും ഉയരുന്നുണ്ട്.

റഷ്യയുടെ ഇടപെടലാണ് രാജ്യത്തെ സ്ഥിതിഗതികള്‍ വഷളാക്കുന്നതെന്ന നിലപാട് അമേരിക്ക ആവര്‍ത്തിക്കുമ്പോള്‍, റഷ്യ രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞാല്‍ യു.എസുമായി ചേര്‍ന്ന് സിറിയയില്‍ വ്യോമാക്രമണം നടത്തുമെന്ന് ബ്രി്ട്ടനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറിയയില്‍ വിമതസാന്നിധ്യം സംശയിക്കുന്ന കിഴക്കന്‍ ഘൗട്ട മേഖലയിലാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ റഷ്യന്‍ സഹകരണത്തോടെ സിറിയന്‍ സേന നടത്തുന്ന ആക്രമണത്തില്‍ അഞ്ഞൂറോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും കുട്ടികളാണ്. ലോകരാഷ്ട്രങ്ങള്‍ ഇടപെട്ട് ഇവിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരു ന്നുവെങ്കിലും ഇതെല്ലാം അവഗണിച്ച് സിറിയന്‍ സേന ആക്രമണം തുടരുകയാണ്.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് മേഖലകളില്‍ നടക്കുന്നതെന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യുമന്‍ റൈറ്റ്‌സ് അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈന്യം സിറിയയില്‍ അനിശ്ചിതകാലം തുടരാന്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗം തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം സിറിയയില്‍ നടക്കുന്നത് വംശഹത്യ ആണെന്നും പ്രശ്‌നം പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണം എന്നും ആവശ്യപ്പെട്ട് ചലച്ചിത്ര താരങ്ങള്‍ അടക്കം 200 ലേറെ പേര്‍ ഒപ്പിട്ട തുറന്ന കത്തും പുറത്തു വന്നിട്ടുണ്ട്.

 

 
First published: February 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍