• HOME
  • »
  • NEWS
  • »
  • world
  • »
  • China-Taiwan| ചൈന ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന് തായ്‌വാൻ; മിസൈൽ വിദഗ്ധൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

China-Taiwan| ചൈന ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന് തായ്‌വാൻ; മിസൈൽ വിദഗ്ധൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ ചൈന വെട്ടിച്ചുരുക്കി

(Image: Reuters)

(Image: Reuters)

  • Last Updated :
  • Share this:
    തായ്‌വാൻ- ചൈന സംഘർഷം രൂക്ഷമാകുന്നു. തായ്‌വാനെ നേരിട്ടാക്രമിക്കാൻ ചൈന ഒരുങ്ങുന്നതായി തായ്‌വാൻ പ്രതിരോധമന്ത്രാലയം ആരോപിച്ചു. ഇതിനിടെ തായ്‌വാൻ പ്രതിരോധ മന്ത്രാലയം ഗവേഷണവിഭാഗം ഉപമേധാവിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കയതായി ചൈന പ്രഖ്യാപിച്ചു.

    തായ്‌വാനെ വളഞ്ഞ് വ്യാഴാഴ്ച തുടങ്ങിയ ചൈനയുടെ സൈനിക അഭ്യാസം മൂന്നാം ദിവസവും തുടരുകയാണ്. നൂറ് യുദ്ധവിമാനങ്ങളും 13 പടക്കപ്പലുകളും ഇതിനകം അഭ്യാസത്തിന്റെ ഭാഗമായെന്നാണ് ചൈനയുടെ പ്രതികരണം. ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും തായ്‌വാൻ കടലിടുക്കിൽ അതിർത്തി കടന്നെന്ന് തായ്‌വാൻ ആരോപിച്ചു. തായ്‌വാനെ ആക്രമിക്കാൻ ചൈന ഒരുങ്ങുന്നുവെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. പത്തോളം മിസൈലുകൾ തായ്‌പെയ്ക്ക് മുകളിലൂടെ പറന്നെന്നും റിപ്പോർട്ടുകളുണ്ട്.

    Also Read- Nancy Pelosi | നാൻസി പെലോസിയുടെ വിമാനം ട്രാക്ക് ചെയ്തത് 7 ലക്ഷത്തിലധികം പേർ; ട്രാക്കിങ്ങ് പ്ലാറ്റ്ഫോം ഓഫ്‍ലൈനാക്കി

    ഇതിനിടെയാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിലെ ഗവേഷണവിഭാഗം ഉപമേധാവി യാങ് ലി സിങിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെക്കൻ താ‌യ്‌വാനിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

    ഇതിനിടെ, അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ ചൈന വെട്ടിച്ചുരുക്കി. ചൈനയുടെ എതിർപ്പ് അവഗണിച്ച് അമേരിക്കൻ കോൺഗ്രസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. കാലാവസ്ഥ വ്യതിയാനം, അഭയാർത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, സൈനിക ആയുധ കാര്യങ്ങളിലടക്കമുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചർച്ചകളിൽ നിന്നാണ് ചൈന പിന്മാറിയത്.

    Also Read- China- Taiwan | നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം: ചൈനയുടെ എതിർപ്പിന് കാരണമെന്ത്?

    കഴിഞ്ഞ ദിവസം നാൻസി പെലോസിക്കും കുടുംബത്തിനും ചൈന വിലക്കേർപ്പെടുത്തിയിരുന്നു. ചൈനയുടേത് നിരുത്തരവാദമായ പ്രവർത്തിയെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി അമേരിക്ക പ്രതിഷേധം അറിയിച്ചിരുന്നു. തായ്‌വാന് സമീപം ചൈനയുടെ സൈനിക അഭ്യാസം ഇപ്പോഴും തുടരുകയാണ്. അതിർത്തിയിൽ ചൈനയുടെ ഹെലികോപ്റ്ററുകളും യുദ്ധ വാഹിനികപ്പലുകളും എത്തിയതായി തായ്‌വാൻ അവകാശപ്പെട്ടു.

    English Summary: China announced it was halting dialogue with the United States in a number of areas, including between theater-level military commanders and on climate change, in a furore over US House Speaker Nancy Pelosi’s visit to Taiwan. China’s foreign ministry said it was also suspending exchanges with Washington on countering cross-border crime and drug trafficking, all moves Washington called “irresponsible."
    Published by:Rajesh V
    First published: