• HOME
  • »
  • NEWS
  • »
  • world
  • »
  • Taliban | പുരുഷനായ ഒരു ബന്ധു കൂടെയില്ലാതെ വിമാനയാത്ര വേണ്ട; സ്ത്രീകൾക്കെതിരെ പുതിയ നിയന്ത്രണവുമായി താലിബാൻ

Taliban | പുരുഷനായ ഒരു ബന്ധു കൂടെയില്ലാതെ വിമാനയാത്ര വേണ്ട; സ്ത്രീകൾക്കെതിരെ പുതിയ നിയന്ത്രണവുമായി താലിബാൻ

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇന്റര്‍-സിറ്റി റോഡ് യാത്രകള്‍ താലിബാന്‍ ഇതിനകം നിരോധിച്ചിട്ടുണ്ട്.

Image: Reuters

Image: Reuters

  • Last Updated :
  • Share this:
    പുരുഷന്മാര്‍ കൂടെയില്ലാതെ വിമാനയാത്ര (Flight Journey) നടത്തുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി താലിബാന്‍ (Taliban). ഇത് സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ (Afghanistan) വിമാനക്കമ്പനികള്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി വ്യോമയാന ഉദ്യോഗസ്ഥര്‍ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. നേരത്തെ പെണ്‍കുട്ടികള്‍ക്കായി ഹൈസ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം താലിബാന്‍ പിന്‍വലിച്ചിരുന്നു. അഫ്ഗാനില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതിന് ശേഷം പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ ക്ലാസുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ അവരോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. നയം മാറ്റാനുള്ള കാരണം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കുമേൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

    ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ വിമാനത്തില്‍ കയറ്റാൻ അനുവദിക്കരുതെന്ന് താലിബാന്‍ ഉത്തരവിട്ടതായി അഫ്ഗാനിസ്ഥാനിലെ അരിയാന അഫ്ഗാന്‍ എയര്‍ലൈനിലെയും കാം എയറിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. താലിബാന്റെയും രണ്ട് എയര്‍ലൈനുകളുടെയും പ്രതിനിധികളും എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ അധികൃതരും തമ്മില്‍ വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു. അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷം താലിബാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ വിലക്കുന്ന നിരവധി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

    അതേസമയം, സ്ത്രീകളെ ഒറ്റയ്ക്ക് വിമാനയാത്ര നടത്തുന്നതിൽ നിന്ന് വിലക്കുന്ന യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ താലിബാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അരിയാന അഫ്ഗാനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എയര്‍ലൈനിന്റെ ജീവനക്കാര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് എഎഫ്പിക്ക് ലഭിച്ചു. 'പുരുഷനായ ഒരു ബന്ധുവിന്റെ കൂടെയില്ലാതെ ഒരു സ്ത്രീക്കും ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ല,'' കത്തില്‍ പറയുന്നു. രണ്ട് ട്രാവല്‍ ഏജന്റുമാരും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിയതായി സ്ഥിരീകരിച്ചു.

    പുരുഷന്മാർ കൂടെയില്ലത്തതിനാൽ ഏതാനും സ്ത്രീകളെ വെള്ളിയാഴ്ച കാബൂളില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള കാം എയര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ എഎഫ്പിയോട് പറഞ്ഞു. യുഎസ് പാസ്പോര്‍ട്ടുള്ള ഒരു അഫ്ഗാന്‍ വനിതയെയും വെള്ളിയാഴ്ച ദുബായിലേക്കുള്ള വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് മറ്റു വൃത്തങ്ങൾ അറിയിക്കുന്നു. വിദേശത്ത് പഠനത്തിനായി പോകുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം ബന്ധുവായ ഒരു പുരുഷന്‍ കൂടി ഉണ്ടാകണമെന്ന് താലിബാന്‍ നേരത്തെ അറിയിച്ചിരുന്നു.

    ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇന്റര്‍-സിറ്റി റോഡ് യാത്രകള്‍ താലിബാന്‍ ഇതിനകം നിരോധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ രണ്ട് പതിറ്റാണ്ട് കൊണ്ട് നേടിയെടുത്ത അവകാശങ്ങള്‍ ആഗസ്ത് മുതല്‍ അവര്‍ പിന്‍വലിച്ചു. മിക്ക സര്‍ക്കാര്‍ ജോലികളില്‍ നിന്നും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തുകയും ഖുർആന്റെ തങ്ങളുടെ വ്യാഖ്യാനം അനുസരിച്ച് വസ്ത്രം ധരിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
    Published by:Naveen
    First published: