• HOME
  • »
  • NEWS
  • »
  • world
  • »
  • Taliban | കണ്ണീരടക്കാന്‍ കഴിയാതെ ഗായകന്‍; സംഗീത ഉപകരണം കണ്മുന്നിലിട്ട് തീവെച്ച് നശിപ്പിച്ചു, വീഡിയോ

Taliban | കണ്ണീരടക്കാന്‍ കഴിയാതെ ഗായകന്‍; സംഗീത ഉപകരണം കണ്മുന്നിലിട്ട് തീവെച്ച് നശിപ്പിച്ചു, വീഡിയോ

സംഗീത ഉപകരണം താലിബാന്‍ കത്തിക്കുന്നത് കണ്ട് ഗായകന്‍ കരയുന്നതും തോക്കുധാരിയായ ഒരാള്‍ ഇദ്ദേഹത്തെ നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം

  • Share this:
    കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ (Afghanistan) കൂടുതല്‍ സ്വാതന്ത്ര്യവും വികസനവും സാധ്യമാക്കുന്ന ഭരണം കാഴ്ചവെയ്ക്കും എന്ന് വാഗ്ദാനം ചെയ്താണ് താലിബാന്‍ (Taliban) വീണ്ടും അധികാരം പിടിച്ചെടുത്തത്. എന്നാല്‍ ഇതിനെല്ലാം വിപരീതമായി ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

    ഒരു ഗായകന്റെ മുന്നില്‍ വച്ച് അദേഹത്തിന്റെ സംഗീത ഉപകരണം താലിബാന്‍ കത്തിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലാണ് സംഭവം.

    അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഗീത ഉപകരണം താലിബാന്‍ കത്തിക്കുന്നത് കണ്ട് ഗായകന്‍ കരയുന്നതും തോക്കുധാരിയായ ഒരാള്‍ ഇദ്ദേഹത്തെ നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.


    അഫ്ഗാനിസ്ഥാനില്‍ വാഹനത്തില്‍ പാട്ട് വെയ്ക്കുന്നതിന് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിനിടെ ലൈവ് മ്യൂസിക്ക് നടത്തുന്നതിനും വിലക്കുണ്ട്.

    Hostages Released | പാക് ഭീകര വനിതയെ വിട്ടയക്കണമെന്നാവശ്യം; ജൂത പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു

    ടെക്‌സസ്: അമേരിക്കയില്‍ ടെക്‌സസില്‍ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. ബന്ദികളാക്കപ്പെട്ട എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു.

    12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബന്ദികളെ മോചിപ്പിച്ചത്. നാലു പേരെയാണ് ആയുധധാരിയായ ഭീകരന്‍ ബന്ദികളാക്കിയത്.

    അമേരിക്കന്‍ ജയിലില്‍ കഴിയുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ള പാകിസ്താന്‍ ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. അമേരിക്കയില്‍ 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിതായയ ആഫിയ.

    Also read: Marijuana | പാര്‍ലമെന്റില്‍ കഞ്ചാവ് ചെടി വളര്‍ത്തി ഗോത്രരാജാവ്; പിഴുതെറിഞ്ഞ് പൊലീസ്; ചെടികളില്‍ കെട്ടിപ്പിടിച്ച് പ്രതിഷേധം

    ഒരാളെ ആദ്യം വിട്ടയച്ചിരുന്നു. ബാക്കി മൂന്ന് പേരെ സുരക്ഷാ സേന രക്ഷിക്കാന്‍ ശ്രമിച്ചാല്‍ വധിച്ചു കളയുമെന്നായിരുന്നു ഭീഷണി. അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികരെ വധിച്ചതിന് തടവ് ശിക്ഷ അനുഭവിക്കുകയാണ് ആഫിയ സിദ്ദീഖി.
    സുരക്ഷ സേന പള്ളി വളഞ്ഞിരുന്നു. അക്രമി കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

    Published by:Sarath Mohanan
    First published: