• HOME
 • »
 • NEWS
 • »
 • world
 • »
 • Taliban | വിവാഹത്തിന് സ്ത്രീകളുടെ സമ്മതം നിര്‍ബന്ധം; ഉത്തരവ് പുറപ്പെടുവിച്ച് താലിബാന്‍

Taliban | വിവാഹത്തിന് സ്ത്രീകളുടെ സമ്മതം നിര്‍ബന്ധം; ഉത്തരവ് പുറപ്പെടുവിച്ച് താലിബാന്‍

വിവാഹത്തിന് മുന്‍പ് സ്ത്രീകളുടെ സമ്മതം ചോദിച്ചിരിക്കണമെന്നും സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കി കാണരുത് എന്നും ഉത്തരവില്‍ പറയുന്നു.

ഫോട്ടോ (എ.പി.)

ഫോട്ടോ (എ.പി.)

 • Last Updated :
 • Share this:
  കാബൂള്‍: സ്ത്രീ സ്വാതന്ത്ര്യവുമായി(freedom of women) ബന്ധപ്പെട്ട ഒരു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാന്‍ ഗവണ്‍മെന്റ. വിവാഹത്തിന് മുന്‍പ് സ്ത്രീകളുടെ സമ്മതം ചോദിച്ചിരിക്കണമെന്നും സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കി കാണരുത് എന്നും ഉത്തരവില്‍ പറയുന്നു.

  സ്ത്രീകളുടെ വിവാഹം, സ്വത്തവകാശം തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചും വിശദമായി തന്നെ പുതിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകളെ വിവാഹത്തിന് നിര്‍ബന്ധിച്ചുകൂടാ എന്നതിന് പുറമെ വിധവകള്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരിക്കും എന്നും ഉത്തരവില്‍ പറയുന്നുണ്ട്.

  ഓഗസ്റ്റ് 15 -ന് നിലവിലെ സര്‍ക്കാരിനെ ആക്രമിച്ചു തോല്പിച്ച് താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. കൂടാതെ അഫ്ഗാനിസ്ഥാനുള്ള പല അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങളും നിര്‍ത്തിവെക്കപ്പെട്ട സാഹചര്യത്തിലാണ്, താലിബാന്‍ വക്താവായ സബീഹില്ലാ മുഹാജിദ് പുതിയ ഉത്തരവ് പ്രസിദ്ധപ്പെടുത്തിയത്.

  പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കച്ചവടവസ്തു എന്ന രീതിയിലാണ് കണക്കാക്കുന്നത്. തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ ഗോത്രകലഹങ്ങള്‍ അവസാനിപ്പിക്കുവാനായെല്ലാം വിവാഹം സ്ത്രീകളെ വിവാഹം കഴിപ്പിച്ച് അയക്കുമായിരുന്നു. ഈ ആചാരത്തിന് എതിരാണെന്നാണ് താലിബാന്‍ ഇപ്പോള്‍ പറയുന്നത്.

  ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഗോത്ര പാരമ്പര്യങ്ങളില്‍ വിധവയായ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ സഹോദരന്‍മാരില്‍ ഒരാളെയോ അല്ലെങ്കില്‍ മരണപ്പെട്ടാല്‍ ബന്ധുക്കളെയോ വിവാഹം കഴിക്കുന്നത് പതിവാണ്.

  എന്നാല്‍ പുതിയ ഉത്തരവില്‍ ഭര്‍ത്താവ് മരിച്ച് 17 ആഴ്ച കഴിഞ്ഞ് വിധവയെ വീണ്ടും വിവാഹം കഴിക്കാന്‍ അനുവദിക്കുമെന്നും പുതിയ ഭര്‍ത്താവിനെ സ്വതന്ത്രമായി അവര്‍ക്ക് തന്നെ തിരഞ്ഞെടുക്കാമെന്നും താലിബാന്‍ പറഞ്ഞു.
  സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങളിലുടനീളം അവബോധം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഘം പറയുന്നു.

  എന്നാല്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും സ്‌കൂളില്‍ പോകാന്‍ അനുവാദമില്ല. താലിബാന്‍ ഏറ്റെടുത്തതിന് ശേഷം ഭൂരിഭാഗം സ്ത്രീകളും ജോലിയിലേക്ക് മടങ്ങുന്നത് വിലക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് വെള്ളിയാഴ്ചത്തെ പ്രഖ്യാപനം.

  അഫ്ഗാനിസ്ഥാനിൽ കുടുംബം പോറ്റാനായി പിതാവ് വിറ്റ ഒൻപതു വയസ്സുകാരിയെ രക്ഷപെടുത്തി

  താലിബാന്‍ (Taliban) അഫ്ഗാനിസ്ഥാന്റെ (Afghanistan) നിയന്ത്രണം പിടിച്ചെടുത്തത് ലോകം മുഴുവന്‍ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. അന്ന് മുതല്‍ ലോകജനത അഫ്ഗാന്‍ സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്കാകുലരാണ്.

  ഇതിനിടെ സിഎന്‍എന്‍ (CNN) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഒന്‍പതു വയസ്സു മാത്രമുള്ള പര്‍വാന എന്ന പെണ്‍കുട്ടിയെ സ്വന്തം പിതാവ് മറ്റൊരാള്‍ക്ക് വിവാഹം കഴിക്കാനായി വിറ്റ വാര്‍ത്ത ലോകമാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ സര്‍വ്വ സാധാരണമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  ഇക്കാര്യം ജനശ്രദ്ധ നേടുകയും കുട്ടിയെ വാങ്ങാന്‍ വന്നയാളിനെതിരെ തിരിയുകയും ചെയ്തതോടെ പര്‍വാനയെ അവളുടെ കുടുംബത്തിന് തിരികെ കൈമാറിയിരുന്നു. സമാനമായ സാഹചര്യമുള്ള പര്‍വാനയെയും മറ്റ് നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും സഹായിക്കാനായി മുന്നോട്ട് വന്നത് യുഎസ് (US) ആസ്ഥാനമായുള്ള ടൂ യംഗ് ടു വെഡ് (TYTW) എന്ന സംഘടനയായിരുന്നു.
  Published by:Karthika M
  First published: