നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Danish Siddiqui| ഡാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ

  Danish Siddiqui| ഡാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ

  യുദ്ധമുഖത്ത് എത്തുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് തങ്ങളെ അറിയിക്കണമെന്നും അവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും താലിബാൻ വക്താവ്

  Danish Siddiqui

  Danish Siddiqui

  • Share this:
   പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖിയുടെ (38) മരണത്തിൽ പങ്കില്ലെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ സ്പിൻ ബോൽദാക്ക് പട്ടണത്തിൽ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് ഇന്നലെ റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് കൊല്ലപ്പെട്ടത്.

   ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതെങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹത്തെ ആരാണ് വെടിവെച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സിഎൻഎൻ-ന്യൂസ് 18 ന് ൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

   യുദ്ധമുഖത്ത് എത്തുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് തങ്ങളെ അറിയിക്കണമെന്നും അവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും സബീഹുള്ള പറഞ്ഞു. ഡാനിഷിന്റെ മരണത്തിൽ സബീഹുള്ള ഖേദം രേഖപ്പെടുത്തി. തങ്ങളെ അറിയിക്കാതെ മാധ്യമപ്രവർത്തകൻ യുദ്ധമുഖത്ത് എത്തിയതിൽ ഖേദമുണ്ടെന്നും സബീഹുള്ള വ്യക്തമാക്കി.

   സിദ്ദീഖി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണ്ഡഹാറിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ അഭ്യന്തര സുരക്ഷാ പ്രതിസന്ധികളെ കുറിച്ച് റിപ്പോർട്ട് ചെയ്തു വരികയായിരുന്നു. 2018 ൽ റോയിട്ടേഴ്സിലെ ഡാനിഷ് സിദ്ദിഖിയും അബ്ദാൻ ആബിദിയും സംയുക്തമായി ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനം നേടിയിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ നിന്നൊരാൾ പുലിറ്റ്സർ പുരസ്കാരം നേടിയത്. റോഹിങ്ക്യൻ അഭയാർത്ഥികളെ കുറിച്ചുള്ള ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്.‌

   You may also like:ഹജ്ജ്: ഒരുക്കങ്ങൾ പൂർത്തിയായി; പെർമിറ്റില്ലാത്ത തീർത്ഥാടകരെ തടയും

   സമൂഹ മാധ്യങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ സിദ്ദിഖി നിരന്തരം പങ്കുവെച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് താലിബാൻ കൂടുതൽ പിടിമുറുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ദിഖിയുടെ മരണവാർത്ത പുറത്തുവരുന്നത്.
   View this post on Instagram


   A post shared by Danish Siddiqui (@danishpix)

   കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിലെ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ ആകാശദൃശ്യം പകർത്തിയത് ഡാനിഷ് സിദ്ദീഖിയായിരുന്നു. രാജ്യത്ത് കോവിഡ് വിതച്ച ഭീകരത അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ ഈ ചിത്രത്തിന് നിർണായക പങ്കുണ്ടായിരുന്നു.

   ഡൽഹി ജാമിഅ മിലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഡാനിഷ് ജാമിയ മിലിയയിൽ നിന്ന് തന്നെയാണ് മാധ്യമപ്രവർത്തനവും പഠിച്ചത്. 2010 ലാണ് റോയിട്ടേഴ്സിൽ ഇന്റേൺ ആയി പ്രവേശിക്കുന്നത്. പിന്നീട് റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയായി.

   നാഷണൽ ജിയോഗ്രഫിക് മാഗസിൻ, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ, ടൈം മാഗസിൻ, ന്യൂസ്‌വീക്ക്, ബിബിസി, സൗത്ത് ചൈന മോണിങ് പോസ്റ്റ്, ദ് ഇൻഡിപെൻഡെന്റ്, ദ് ടെലഗ്രാഫ്, ഗൾഫ് ന്യൂസ്, ദ ഓസ്‌ട്രേലിയൻ തുടങ്ങി നിരവധി മാധ്യമങ്ങളിൽ ഡാനിഷിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}