കാബൂള്‍: അമേരിക്ക ഉപേക്ഷിച്ച ഹെലികോപ്ടർ പറത്താൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണ് മൂന്നു താലബാൻകാർ കൊല്ലപ്പെട്ടു. അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുമ്പോൾ ഉപേക്ഷിച്ച ഹെലികോപ്ടറുകളില്‍ ഒന്നാണ് അപകടത്തിൽപ്പെട്ടത്. 30 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറാണ് തകര്‍ന്നത്.
അടുത്തിടെ പരിശീലനം പൂര്‍ത്തിയാക്കിയ താലിബാന്‍കാരനാണ് ഹെലികോപ്ടര്‍ പറത്തിയിരുന്നത്. ഇയാളെ കൂടാതെ മറ്റൊരു ട്രെയിനി പൈലറ്റും ഒരു ക്രൂ അംഗവുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. കാബൂളിലെ താലിബാന്‍ സൈനിക ആസ്ഥാനത്താണ് ഹെലികോപ്ടര്‍ പതിച്ചത്.
Also Read-Blast | അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ സ്ഫോടനം; താലിബാൻ അനുകൂലിയായ ഇമാം കൊലപ്പെട്ടു
ഹെലികോപ്ടര്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഹെലികോപ്ടര്‍ അപകടത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്. സാങ്കേതികത്തകരാറാണ് അപടകകാരണമെന്ന് താലിബാന്‍ അറിയിച്ചു.
Evidently the Taliban’s flight training on abandoned US Blackhawks hasn’t been going so good. This is one of several UH-64s that have reportedly gone down in the past few months in Afghanistan. pic.twitter.com/FJXkvr0MEj
— Tim McMillan (@LtTimMcMillan) September 11, 2022
Also Read-King Charles III | ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടിഷ് രാജാവ്; ഔദ്യോഗിക പ്രഖ്യാപനമായി
2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയപ്പോള്‍ കാബൂളില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുൻപ് വിമാനങ്ങൾ, സൈനികവിമാനങ്ങൾ തുടങ്ങി പലതും നശിപ്പിച്ചരുന്നു. എങ്കിലും ചില ഹെലികോപ്ടറുകള്‍ താലിബാന്‍ കൈവശപ്പെടുത്തിയിരുന്നു. ഇവയിലൊന്നാണ് ശനിയാഴ്ച അപകടത്തില്‍ പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Helicopter Crash, Taliban